category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
Contentന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പുതിയ പഠനങ്ങള്‍. 2016-ന്റെ ആരംഭം മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 134 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നതായി 'സൈറ്റ് മാഗസിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് മാഗസിന്‍ തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2015-ല്‍ 177 അക്രമ സംഭവങ്ങളും 2014-ല്‍ 147 അക്രമ സംഭവങ്ങളുമാണ് ഭാരതത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത്. ഈ വര്‍ഷം പകുതി പിന്നിടുമ്പോള്‍ തന്നെ 134 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് തന്നെ ഇത്തരം പ്രവര്‍ത്തികളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നതെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 'ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഭാരതത്തിലെ 29 സംസ്ഥാനങ്ങളില്‍ എട്ട് എണ്ണത്തില്‍ ഒഴികെ മറ്റെല്ലായിടത്തു നിന്നും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടുന്നതായി പറയുന്നു. ഉത്തര്‍പ്രദേശാണ് അക്രമ സംഭവങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്. ഈ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 25 അക്രമ സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. 17 അക്രമ സംഭവങ്ങളുമായി മധ്യപ്രദേശ് രണ്ടാമതും 15 കേസുകളുമായി ഛത്തീസ്ഗഡ് മൂന്നാം സ്ഥാനത്തുമാണുമുള്ളത്. ഛത്തീസ്ഗഡിലെ ബസ്ത്താര്‍ എന്ന പ്രദേശത്ത് ഒരു പാസ്റ്ററേയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയേയും പെട്രോള്‍ ഒഴിച്ച് അഗ്നിക്കിരയാക്കുവാന്‍ വരെ ശ്രമങ്ങള്‍ ഉണ്ടായി. അക്രമികളുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ പാസ്റ്ററും ഭാര്യയും കുട്ടികളും രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാലാണെന്ന് പിന്നീട് സാക്ഷ്യപ്പെടുത്തിയിരിന്നു. ദേവാലയം തകര്‍ത്ത അക്രമികള്‍ അവിടെയുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എല്ലാം നശിപ്പിച്ചു. പാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് അക്രമികള്‍ പൂര്‍ണ്ണമായും കത്തിച്ചു കളഞ്ഞു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ തീരെ സുരക്ഷിതരല്ല. 14 അക്രമ സംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് തമിഴ്‌നാട്. തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് വച്ച് അടുത്തിടെ ഒരു സംഘം ആളുകള്‍ ഒരു സുവിശേഷ പ്രവര്‍ത്തകനെ മൂര്‍ഛയുള്ള ആയുധം കൊണ്ട് തലയ്ക്ക് മുറിവേല്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ടുവെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ച സുവിശേഷകനെ ആരോ ആശുപത്രിയില്‍ എത്തിക്കുകയും ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരികയുമായായിരിന്നു. ഒറീസ്സ, കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒഡീഷയിലെ മല്‍ങ്കാംഗിരിയില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പോലീസില്‍ പരാതിപ്പെടുവാന്‍ പോയ ക്രൈസ്തവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച സംഭവം നടന്നു. എന്നാല്‍ ഇതിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പോഷക സംഘടനകളാണ് എല്ലാ ആക്രമണങ്ങളും നടത്തുന്നതെന്നാണ് 'ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍' റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത്, ബംജ്‌റംഗിദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടത്തുന്നതുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മതസ്വാതന്ത്ര്യവും ദൈവവിശ്വാസവും പൗരാവകാശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന നാടായ ഭാരതത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് തടയിടുവാന്‍ അധികാരികള്‍ വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-23 00:00:00
Keywordschurch,attacked,India,atrocities,against,Christians
Created Date2016-08-23 10:39:27