category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസി.ബി.എസ്.ഇ.യുടെ ദേശീയ അധ്യാപക പുരസ്‌കാരം ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലിന്
Contentതാമരശ്ശേരി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലിന് സി.ബി.എസ്.ഇ. യുടെ ദേശീയ അധ്യാപകപുരസ്‌കാരം. 1992-ല്‍ തുടങ്ങിയ സ്‌കൂളില്‍ അധ്യാപകനായും 2000-ല്‍ വൈസ് പ്രിന്‍സിപ്പലായും തുടര്‍ന്ന് 2005 മുതല്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചുവരികയാണ്. പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച സ്‌കൂളിനെ വിപുലവും നിലവാരമുള്ളതുമായ വിദ്യാഭ്യാസസ്ഥാപനമാക്കി മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചു. 2007 മുതല്‍ 2009 വരെ സഹോദയസ്‌കൂള്‍ കോംപ്ലക്‌സ് മലബാര്‍ റീജ്യന്റെ വൈസ് പ്രസിഡന്റായും 2009 മുതല്‍ 2011 വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ സി.ബി.എസ്.ഇ.യുടെ വിവിധ പ്രവേശനപരീക്ഷകളുടെ മലബാറിലെ ആറ് ജില്ലകളുടെ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2013 മുതല്‍ സോഷ്യല്‍ സയന്‍സ് ഹെഡ് എക്‌സാമിനറായും സിലബസ് പരിഷ്‌കരണ കമ്മിറ്റി, ചോദ്യ പേപ്പര്‍ റിവ്യൂ കമ്മിറ്റി, എവിഡന്‍സ് ഓഫ് അസസ്‌മെന്റ് എന്നിവയുടെ കോ-ഓഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. സപ്തംബര്‍ മൂന്നിന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-23 00:00:00
Keywords
Created Date2016-08-23 11:33:41