category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇന്‍റര്‍നാഷ്ണൽ പ്രസിഡന്‍റിന് സ്വീകരണം
Contentചാലക്കുടി: സെന്ററ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇൻ്റർനാഷണൽ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ബ്യൂർഗോ ഗോമസിന് (സ്പെയിൻ) കേരള റീജണൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സ്വീകരണയോഗം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെആർസിസി കോ-ഓർഡിനേറ്റർ തോമസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കൗൺസിൽ നടപ്പിലാക്കുന്ന 'എൻഡ്യൂറിംഗ് ലവ്' എന്ന പാവപ്പെട്ട ഡയാലിസിസ് രോഗികൾക്കുള്ള സഹായ പദ്ധതി അന്തർദേശീയ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ചാലക്കുടി എസി പ്രസിഡൻ്റ് പൗലോസ് കല്ലേലിക്ക് കൈമാറി ഉദ്ഘാടനം ചെയ്‌തു. പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് വർഷംതോറും ആയിരം ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ സന്ദേശം നൽകി. സംഘടനയുടെ ദേശീയ പ്രസിഡൻ്റ് ജൂഡ് മംഗൾരാജ് മുഖ്യപ്രഭാഷണം നടത്തി. അന്തർദേശീയ ട്രഷറർ ജനറൽ അൽഫോൺസ് തിയോഡ്രസ് (നെതർലാൻഡ്), ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോളി വടക്കൻ, മുൻ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് ജോൺസൺ വർഗീസ്, വരാപ്പുഴ രൂപത കൗൺസിൽ പ്രസിഡന്റ് റോക്കി രാജൻ, ഇടുക്കി രൂപത കൗൺസിൽ പ്രസിഡൻ്റ് കെ.എ. ജോസഫ്, മാവേലിക്കര രൂപത പ്രസിഡൻ്റ് പി.ജെ. ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത പ്രസിഡൻ്റ് ജോർജ് തീത്തായി സ്വാഗതവും കെആർസിസി ജോയിന്റ് കോ -ഓർഡിനേറ്റർ ജോൺസൺ വിൽഫ്രഡ് നന്ദിയും പറഞ്ഞു. കെആർസിസി സെക്രട്ടറി സിസ്റ്റർ ബേബി മരിയ ഫ്രാൻസിസ്, ട്രഷറർ പി.ടി. മാനുവൽ, ജോയിൻ്റ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലെനി ഏബ്രഹാം, തലശേരി അതിരൂപത പ്രസിഡൻ്റ് സണ്ണി നെടിയകാലായിൽ, യുവജന പ്രതിനിധി ഷോജോ ജോർജ്, അരുൺ, തോമസ് വടക്കൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തിലെ 32 രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-13 10:09:00
Keywordsസൊസൈറ്റി
Created Date2024-06-13 10:01:20