category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേന്ദ്ര മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോ മലബാർ സഭ 
Contentകൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുമ്പോള്‍ കേരള പ്രാതിനിധ്യം സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും  ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും കമ്മീഷന്‍ പ്രതികരിച്ചു. ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിൻ്റെ ബഹുസ്വരതയും  ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന്  സാധിക്കട്ടെ.  ഭാരതത്തിൻ്റെ  നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള  രാഷ്ട്രനിർമാണ യത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-13 10:08:00
Keywordsസീറോ
Created Date2024-06-13 10:09:12