CALENDAR

28 / August

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുഃഖാര്‍ത്തരായ ആത്മാക്കളെ സഹായിക്കുന്നവന് ലഭിക്കുന്ന പ്രതിഫലം
Content“എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തു തരും” (യോഹന്നാന്‍ 14:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-28}# “ദുഃഖാര്‍ത്തരായ ആത്മാക്കളെ കരുണയോടെ സഹായിക്കുന്നവന്‍, എളുപ്പത്തില്‍ തന്റെ മോക്ഷത്തെ പ്രാപിക്കുവാന്‍ കഴിയുന്നു. അവന്റെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തനങ്ങളും വഴി ഒരാത്മാവ് മോചനം നേടുകയാണെങ്കില്‍, ആ ആത്മാവ് നിരന്തരം അവന്റെ മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കും. അതുപോലെയുള്ള ഒരാത്മാവിന്റെ പ്രാര്‍ത്ഥനയെ ദൈവം ഒരിക്കലും നിരാകരിക്കുകയുമില്ല”. (വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി). #{red->n->n->വിചിന്തനം:}# നാം അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളുടെയും നന്മ പ്രവര്‍ത്തികളുടെയും മൂല്യത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ? ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ നന്മക്കായി നന്മ പ്രവര്‍ത്തികള്‍ 'രഹസ്യമായി' ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2021-08-28 00:00:00
Keywordsദുഃഖ
Created Date2016-08-28 11:22:21