category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാർ സഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
Contentകാക്കനാട്: സീറോ മലബാർ സഭയുടെ വിവിധ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു. സിനഡൽ ട്രൈബൂണൽ പ്രസിഡണ്ടായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബിയെയും ജഡ്ജിമാരായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സിനഡ് തെരഞ്ഞെടുത്തു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരെയും തെരഞ്ഞെടുത്തു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും അംഗങ്ങളായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു. സത്‌നാ സെന്റ് എഫ്രേംസ് തിയളോജിക്കൽ കോളേജിന്റെ സിനഡൽ കമ്മീഷൻ അംഗമായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവിനു പകരം ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. യെ തെരഞ്ഞെടുത്തു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനേയും കമ്മീഷൻ അംഗങ്ങളായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെയും നിയമിച്ചു. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിനേയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, സാഗർ രൂപതാധ്യക്ഷൻ മാർ ജെയിംസ് അത്തിക്കളം എം.എസ്.ടി. എന്നിവരെയും നിയമിച്ചു. സഭാ പ്രബോധനങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെയും കമ്മീഷൻ അംഗങ്ങളായി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവരെയും നിയമിച്ചു. സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും കമ്മീഷൻ അംഗങ്ങളായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബി., തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എസ്.ഡി.ബി. എന്നിവരെയും നിയമിച്ചു. കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാനായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിനേയും (അല്മായ ഫോറം) കമ്മീഷൻ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ (ഫാമിലി അപ്പോസ്റ്റലേറ്റ് & കുടുംബകൂട്ടായ്മ), പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (മാതൃവേദി & പ്രൊ ലൈഫ്), താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (കത്തോലിക്കാ കോൺഗ്രസ്സ്) എന്നിവരെയും നിയമിച്ചു. ആരാധനാക്രമ കമ്മീഷൻ ചെയർമാനായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനെയും കമ്മീഷൻ അംഗങ്ങളായി സത്‌നാ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊടകല്ലിൽ, ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിൽ എന്നിവരെയും നിയമിച്ചു. മാധ്യമ കമ്മീഷൻ ചെയർമാനായി ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപോലിത്ത മാർ തോമസ് തറയിലിനേയും കമ്മീഷൻ അംഗങ്ങളായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവരെയും നിയമിച്ചു. ദൈവവിളി കമ്മീഷൻ ചെയർമാനായി ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എംസിബിഎസിനെയും അംഗങ്ങളായി ബിജ്‌നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, ഗോരഖ്‌പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. എന്നിവരെയും നിയമിച്ചു. സിനഡൽ ന്യൂസിന്റെ ചീഫ് എഡിറ്ററായി രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, അംഗങ്ങളായി കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, എഡിറ്ററായി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈദീക അംഗമായി ഫാ. ജോസഫ് മറ്റത്തിൽ എന്നിവരെയും നിയമിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-31 17:51:00
Keywordsസീറോ മലബാ
Created Date2024-08-31 17:51:19