category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടനില്‍ ആവേശമായി സീറോ മലബാര്‍ യുവജന സംഗമം
Contentബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാർ രൂപത എസ്എംവൈഎം സംഘടിപ്പിച്ച യുവജനസംഗമം (ഹന്തുസാ- ആനന്ദം -2024 ) ആവേശക്കടലായി മാറി. വുൾവർ ഹാംപ്ടണിൽ നടന്ന സംഗമത്തിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നിവയുൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽനിന്നും വിവിധ മിഷനുകളിൽനിന്നുമായി ആയിരത്തിഅറുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരി പോഷണത്തിനുവേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവരാജ്യത്തിന്റെ വളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യുവജനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കാനും യഥാർഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തുവയ്ക്കാനും ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളെ ആഹ്വാനം ചെയ്തു‌. മോട്ടിവേഷണൽ സ്‌പീക്കറും കത്തോലിക്കാ വചനപ്ര ഘോഷകനുമായ ബ്രണ്ടൻ തോംസൺ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആൻ്റണി ചുണ്ടലിക്കാട്ട്, പാസ്റ്ററൽ കോ-ഓർഡി നേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോർജ് ചേലക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലൻ ജോസി മാത്യു, ജോയൽ ടോമി, ആൻഡ്രിയ ജോർജ്, ജൂഡിൻ ജോജി, റിറ്റി ടോമിച്ചൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ്എംവൈഎം മ്യൂസിക് ബാൻഡിൻ്റെ ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രിയും ചടങ്ങിനെ അവിസ്‌മരണീയമാക്കി. എസ്എംവൈഎം ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ജുമോൾ ജോണി നന്ദിയും പറഞ്ഞു.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-21 12:12:00
Keywordsഗ്രേറ്റ് ബ്രിട്ട
Created Date2024-09-21 12:13:25