category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅധിക ചെലവുകൾ ഒഴിവാക്കുക: കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി ഇല്ലാതാക്കുന്നതിന് സാമ്പത്തിക മിതത്വം പാലിക്കേണ്ടതിൻറെ അനിവാര്യത പാപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപാപ്പ ഓര്‍മ്മപ്പെടുത്തുന്നു. ഈ മാസം 16ന് പാപ്പ പുറപ്പെടുവിച്ച കത്ത് ഇരുപതാം തീയതി വെള്ളിയാഴ്‌ചയാണ് പരസ്യപ്പെടുത്തിയത്. ചെലവ് ചുരുക്കലിൻറെ ഭാഗമായി സേവനം അനിവാര്യതയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നിർവ്വഹിക്കപ്പെടണമെന്ന് പാപ്പ പറയുന്നു. മുൻഗണനകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധചെലുത്തൽ, പരസ്പര സഹകരണം, സംഘാതപ്രവർത്തനം എന്നീ മാർഗ്ഗങ്ങളും പാപ്പ ഇതിനായി നിർദ്ദേശിക്കുന്നു. നിലവിലുള്ള ആസ്തികളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താൻ അനുവദിക്കുന്ന ധാർമ്മിക നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിത്തറ ഈ പരിഷ്കാരം പാകിയിട്ടുണ്ടെന്നും സഭയുടെ സേവനത്തിൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ നടത്തിപ്പിൻറെ മാതൃകയായി മാറിക്കൊണ്ട് ഓരോ സ്ഥാപനവും അതിൻറെ ദൗത്യത്തിനായി ആവശ്യമായ വിഭവങ്ങൾ പുറത്തുനിന്നു കണ്ടെത്തുന്നതിന് പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാട്ടുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-22 07:54:00
Keywordsപാപ്പ
Created Date2024-09-22 07:55:29