Content | ആലപ്പോ: ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പോ തീവ്രവാദികളുടെ കൈകളിലാകുമെന്നോ, 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നോ താന്‍ കരുതിയില്ലെന്നു പറഞ്ഞ ബിഷപ്പ്, സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. സാഹചര്യങ്ങള്‍ തീര്‍ത്തും അപരിചിതമായതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ ഭയപ്പെട്ടുവെന്നും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിബദ്ധതയോടെ സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു.
“എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് വര്‍ഷങ്ങള്‍ തങ്ങള്‍ അടിച്ചമര്‍ത്തലിനും കഷ്ടപ്പാടിലും ജീവിച്ചു. നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യത്ത് പുതിയൊരു പ്രഭാതത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ആലപ്പോയില്‍ പള്ളിമണികള്‍ മുഴങ്ങിയെന്നും കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍-ക്വുനിയായില്‍ (ഇഡ്ലിബ്) ഇതാദ്യമായാണ് പള്ളിമണികള്‍ മുഴങ്ങുന്നതെന്നും ബിഷപ്പ് ജല്ലൌഫ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ലെ അഭിമുഖത്തില്‍ വിവരിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലും, വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിലും, അവശ്യ സാധനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലുമായിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് സിറിയയുടെ ഭാവി ഭരണാധികാരികള്‍ക്കും, അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്. അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അനുസ്മരിച്ചു.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|