category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ പ്രോലൈഫ് അപ്പസ്‌തോലേറ്റിന്റെ ലോഗോ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ ലോഗോ ആശീര്‍വദിച്ച് ഫ്രാൻസിസ് മാർപാപ്പ. കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് ഫാമിലി, ലെയ്തി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വത്തിക്കാനില്‍ എത്തിയപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ലോഗോയിലെ "മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു: ജനിക്കുന്നതിന് മുൻപേ ഞാൻ നിന്നെ വിശുദ്ധികരിച്ചു" (ജെറമിയ 1:5) എന്ന തിരുവചനം ലോഗോയിൽ ആലേഖനം ചെയ്തിട്ടുണ്ടായിരിന്നു. "നന്നായിരിക്കുന്നു, സന്തോഷം" എന്നായിരിന്നു പാപ്പയുടെ പ്രതികരണമെന്ന് സാബു ജോസ് പറഞ്ഞു. തിരുവചനത്തോടൊപ്പം കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവർണ്ണ കളറിലുണ്ട്. "ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോലൈഫ് ശുശ്രൂഷകൾക്ക് മാർപാപ്പയിൽ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും നല്‍കുന്നതാണെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നൽകിയ ലോഗോയുടെ പകർപ്പുകൾ വത്തിക്കാനിലെ കുടുംബം, അൽമായർ, ജീവൻ എന്നിയ്ക്കുവേണ്ടിയുള്ള കാര്യാലയത്തിലും സമർപ്പിച്ചു. മെയ്‌ മാസത്തിൽ വത്തിക്കാനിൽ നടക്കുന്ന ആഗോള കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും നിരവധി കുടുംബങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ കുടുംബ പ്രേഷിത ഡിക്കാസ്റ്ററിയുടെ മാതൃകയിൽ സീറോ മലബാർ സഭയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണത്തിനായുള്ള ശുശ്രൂഷകൾക്കായി പ്രോലൈഫ് അപ്പസ്‌തോലേറ്റിന് രൂപം നൽകിയത്. കമ്മീഷന്റെ പ്രഥമ ചെയർമാൻ മാർ മാത്യു അറയ്ക്കലായിരിന്നു. പിന്നീട് മാർ ജോസഫ് കല്ലറങ്ങാട്ടും നയിച്ചു. ഇപ്പോൾ മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് അധ്യക്ഷന്‍. പ്രോലൈഫ് അപ്പസ്തോലേറ്റ് പ്രത്യേക വിഭാഗം ചുമതലകൾ മാർ പീറ്റർ കൊച്ചുപുരയ്ക്കലിനാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-12 14:24:00
Keywordsപ്രോലൈ
Created Date2024-12-12 14:25:51