category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പന്ത്രണ്ടാം ദിനം
Content#{blue->none->b-> വചനം: ‍}# "നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1: 78-79). #{blue->none->b-> വിചിന്തനം: ‍}# ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകന്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകന്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹന്നാൻ എന്നു പേരു നൽകിയപ്പോൾ അവന്റെ നാവു സ്വതന്ത്രമായി. ദൈവത്തിലുള്ള ശരണം അവനു സംസാരശേഷി തിരികെ നൽകി. കുറിയിട്ടു ദേവാലയത്തിൽ ധൂപാര്‍പ്പണത്തിനു കിട്ടിയ അവസരം സഖറിയ ജീവിത ബലിയാക്കിയപ്പോൾ സദ് വാർത്തയുമായി ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഭയപ്പെടേണ്ടാ നിന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. ഒരു വേള ഒന്നു ശങ്കിച്ചെങ്കിലും ദേവാലയത്തില്‍വച്ച് തന്‍റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആഗമനകാലം ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്താനുള്ള കാലമാണ്. അപ്പോൾ അത്ഭുതങ്ങളുടെ അനുഗ്രഹപൂമഴ നമ്മുടെ ജീവിതങ്ങളെയും സന്ദർശിക്കും. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഈ കാലഘട്ടത്തിൽ, അവനു വഴിയൊരുക്കാൻ വന്ന സ്നാപകന്‍റെ ജനനം എല്ലാം സാധ്യമാക്കുന്ന ദൈവീക ശക്തിയിലേക്കാണല്ലോ വെളിച്ചം വീശുന്നത്. വാർദ്ധക്യത്തിലെത്തിയ എലിസബത്ത് ഒരു പുത്രനു ജന്മം നൽകി, സംശയിച്ച സഖറിയായിക്കു സംസാരശേഷി തിരികെ കിട്ടി. ദൈവമേ, ആഗമന കാലത്തിൽ ഞങ്ങളുടെ ജീവിതത്തിലുള്ള നിന്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ, മനസ്സിനു ധൈര്യം നൽകണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# ദൈവകാരുണ്യത്തിന്റെ ഉദയ രശ്മിയായ ഉണ്ണീശോയെ, എന്നെ അനുഗ്രഹിക്കണമേ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-12 17:24:00
Keywordsഉണ്ണീശോയെ
Created Date2024-12-12 17:25:47