category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചാവറയച്ചന്‍ ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ എംപി
Contentന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി. ഡൽഹിയിലെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾ ക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും. ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുമ്പുതന്നെ സമൂ ഹത്തിലെ വ്യത്യസ്ത്‌തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശു ദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി. 'വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെൻ്റർ ഡയറക്‌ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎം ഐ എന്നിവർ പ്രസംഗിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാ ൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്‌ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിൻ്റെ ഡൽഹിയിലെ പ്രതി നിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോ യിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-19 07:45:00
Keywordsചാവറ
Created Date2024-12-19 07:50:23