category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവഖഫ് ബോർഡിന്റെ നിലപാട് നിയമപരമായും ധാർമികമായും നിലനിൽക്കാത്തത്: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ
Contentകൊച്ചി: മുനമ്പത്തെ 610 കുടുംബങ്ങൾ വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിച്ചുവന്നിരുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിൻ്റെ നിലപാട് നിയമപരമായും ധാർമികമായും നിലനിൽക്കാത്തതാണെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). മുനമ്പം പ്രശ്‌നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർക്കു സമർപ്പിച്ച നിവേദനത്തിലാണ് കെആർഎൽസിസി ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌ത കേരള വഖഫ് ബോർഡിന്റെ തീരുമാനം പൂർണമായും തെറ്റും അനുചിതവുമാണ്. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകൾ, അക്കാലത്തെ ഭൂമിയുടെ യഥാർഥ കൈവശാവ കാശികൾ, ആ കാലയളവിൽ നിലനിന്നിരുന്ന നിയമവ്യവസ്ഥകൾ, തീരുമാനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോർഡ് തീരുമാനിക്കുകയായിരുന്നു. 1988-93 കാലയളവിലാണ് ഫാറൂഖ് കോളജ് അധികാരികൾ ഈ ഭൂമി അക്കാലത്തെ വിപണി വിലയ്ക്കനുസൃതമായി മുനമ്പം നിവാസികൾക്കു കൈമാറുന്നത്. 1954ലെ വ ഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്‌ബോർഡ് ആസ്‌തി രജിസ്റ്ററിൽ ചേർത്തിട്ടുള്ള ഏതൊരു ഭൂമിയും ബോർഡിൻ്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഇക്കാലയളവിൽ നിലനിന്നിരുന്ന 1954ലെ വഖഫ് നിയമത്തിലെ സെക്ഷൻ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ് ബോർഡിൻ്റെ ആസ്‌തി രജിസ്റ്ററിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമാ ണ് വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി ആവശ്യമായി വരുന്നത്. എന്നാൽ മുനമ്പത്തെ ഭൂമി ഇടപാടുകൾ വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി വാ ങ്ങാതെയാണ് എന്നതിനാൽ അസാധുവാകുന്നു എന്നാണ് വഖഫ് ബോർഡ് വാദി ക്കുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ് ബോർഡിൻ്റെ ആസ്‌തി രജിസ്റ്ററി ൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം, ഈ ഭൂമി ഫാറൂഖ് കോളജിനു സമ്മാനമായി ലഭിച്ച സ്വത്താണ്. 1975 ൽ കേരള ഹൈക്കോടതി വിധിയിൽ ഫാറുഖ് കോളജിനു സമ്മാനമായി ലഭിച്ച താണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഫാറൂഖ് കോളജ് വസ്തു‌ക്ക ൾ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണെന്നും വഖഫ് ബോർഡിന്റെ തീരുമാനം നിയമപരമല്ലാത്തതും അധാർമികവുമാണെന്നും കെആർഎൽസിസി വ്യക്തമാക്കി. കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ.ഡോ. ജിജു ജോർജ് അറക്കത്തറ, മുൻ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ കമ്മീഷൻ ഓഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-30 10:19:00
Keywordsലാറ്റിൻ
Created Date2024-12-30 10:19:36