category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍
Content ഡമാസ്ക്കസ്: ക്രിസ്ത്യൻ പൈതൃകത്തിന് പേരുകേട്ട പടിഞ്ഞാറൻ സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍. സിറിയയിലെ ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷമുള്ള ആഴ്‌ചകളിൽ ചരിത്ര നഗരമായ മാളോലയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് പങ്കാളിയായ 'എ‌സി‌ഐ മെന' റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങൾക്കെതിരെ അവരുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ഭീഷണികൾ ഉണ്ടായെന്നും ചില ക്രിസ്ത്യാനികളോടും അവരുടെ വീടും പട്ടണവും വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മാളോലയിലെ ക്രൈസ്തവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. കേന്ദ്രീകൃതമായ ഭരണത്തിന്റെ അഭാവത്തില്‍ സുരക്ഷ അപ്രത്യക്ഷമായി. നിരായുധീകരണം ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ പലരുടേയും കൈകളില്‍ ഇപ്പോഴും ആയുധങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇത് ക്രൈസ്തവര്‍ക്ക് ഇടയില്‍ ഭീതി പരത്തുന്നതിന് കാരണമായിട്ടുണ്ട്. സമാധാനത്തിൻ്റെ വക്താക്കളായ മാളോലയിലെ ജനങ്ങള്‍ പുതു ജീവിതം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ക്രൈസ്തവ സമൂഹം മാധ്യമത്തോട് വെളിപ്പെടുത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് താമസിച്ചിരിന്ന ഏകദേശം 325 ക്രിസ്ത്യൻ കുടുംബങ്ങളിൽ എണ്‍പതോളം കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സിറിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദിസംഘടനകളുടെ ഒരു പുനരവതാരമായ ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമതസേനയാണ് രാജ്യത്തിന്റെ ഭരണം അട്ടിമറിച്ചത്. ഭരണകൂട അട്ടിമറിയില്‍ ഒരു വശത്ത് ക്രൈസ്തവര്‍ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ മറു വശത്ത് 'ഹയാത്ത് താഹിര്‍'-ന്റെ നിലപാട് നിരവധി പേരെ ഭയപ്പെടുത്തുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-02 13:25:00
Keywordsസിറിയ
Created Date2025-01-02 13:26:03