category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം: സീറോ മലബാർ സഭാസിനഡ്
Contentകാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാസിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് പകരം കൂടുതൽ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലിൽ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി. വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേർക്കപ്പെടേണ്ടത്. കേരളത്തിൽ വനാവരണം വർദ്ധിച്ചുവരുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെ, കർഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകർ പങ്കുവെക്കുന്നുണ്ട്. മലയോര മേഖലകളിലുള്ളവരെയും വനാതിർത്തികളിൽ കഴിയുന്നവരെയും കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആഴ്ത്തുന്നതാണീ നിയമങ്ങളെന്നു സർക്കാർ തിരിച്ചറിയണമെന്നും സഭാസിനഡ്‌ ആവശ്യപ്പെട്ടു. വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, വനനിയമങ്ങളും വന്യമൃഗങ്ങളും ജനജീവിതത്തിന് വെല്ലുവിളികളാകുന്ന ഈ കാലഘട്ടത്തിൽ ജനപക്ഷത്തുനിന്നുകൊണ്ടുള്ള പരിഷ്ക്കരണമാണ് ആവശ്യം. വിവിധ പിഴ തുകകൾ അഞ്ചിരട്ടി വരെയായി വർധിപ്പിച്ചിരിക്കുന്നതും, വനപ്രദേശങ്ങളിലെ മത്സ്യബന്ധനം കുറ്റകരമാക്കിയിരിക്കുന്നതും, വന വിഭവങ്ങളുടെ ഉപയോഗം കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നതും, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഥവാ ഫോറസ്റ്റ് ഗാർഡിന് ഡോക്യുമെന്റുകൾ പിടിച്ചെടുക്കാനും വാഹനം തടഞ്ഞു വയ്ക്കാനും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങൾ നല്കിയിരിക്കുന്നതും വലിയ ആശങ്കയുളവാക്കുന്നതാണ്. ഇക്കാരണങ്ങളാൽതന്നെ, വനപാലകർക്ക് അനിയന്ത്രിതമായ അധികാരങ്ങളും ദുരുപയോഗിക്കാനുള്ള കൂടുതൽ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണെന്ന് സിനഡ്‌ വിലയിരുത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-09 18:24:00
Keywordsസിനഡ
Created Date2025-01-09 18:25:06