category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയില്‍ ക്രിസ്തുമസിന് നടന്ന കൂട്ടക്കൊലയില്‍ 47 ക്രൈസ്തവര്‍ മരിച്ചു; പുറംലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷം
Contentഅബൂജ: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കാതെ പോകുന്നതിന്റെ അവസാന ഉദാഹരണമായി നൈജീരിയ. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല പുറം ലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനെ ഉദ്ധരിച്ച് പ്രമുഖ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിഷയം പുറംലോകം അറിയുന്നതിന് വന്ന കാലതാമസം ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തില്‍ ആക്രമണമുണ്ടായത്. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസെ പട്ടണത്തിൽ റെയ്ഡ് നടത്തി പ്രാദേശിക ഇടവകയിലെ 47 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. കടുത്ത ആക്രമണത്തില്‍ മുതിർന്നവരുടെയും കുട്ടികളുടെയും ജീവൻ നഷ്ട്ടമായെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെൻ്റ് മേരീസ് ഇടവക പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക ഭവനം എന്നിവയുൾപ്പെടെ എട്ട് കെട്ടിടങ്ങളാണ് ആക്രമണങ്ങളില്‍ കത്തിനശിച്ചതെന്ന് കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഏശയ്യ ടെർ പറഞ്ഞു. ഏത് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടില്‍ വ്യക്തമല്ലെങ്കിലും ഫുലാനി ഹെര്‍ഡ്മാനാണെന്നാണ് സൂചന. വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രൈസ്തവര്‍ ഭൂരിപക്ഷവുമായ നൈജീരിയയുടെ മധ്യഭാഗത്തായാണ് ബെന്യൂ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഗ്ബോക്കോ രൂപതയില്‍ ഈ അടുത്തിടെയാണ് ഇത്രയും വലിയ ആക്രമണം അരങ്ങേറുന്നത്. ക്രിസ്തുമസ് ആക്രമണത്തിന് മുമ്പ്, 2024ൽ 100 ​​കൊലപാതകങ്ങൾ പോലും നടന്നിട്ടില്ലെന്ന് രൂപത അറിയിച്ചു. 2024-ൽ നൈജീരിയയിൽ ഏഴായിരത്തോളം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിരിന്നു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-03 14:44:00
Keywordsനൈജീ
Created Date2025-02-03 14:44:28