category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അർജൻ്റീനയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി
Contentബ്യൂണസ് അയേഴ്സ്: അർജൻ്റീനയിലെ എസ്ക്വലിലെ തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തില്‍ നിന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി. ഫെബ്രുവരി 7 വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്ന് സഭാനേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. തിരുശേഷിപ്പ് പ്രദർശിപ്പിച്ചിരുന്ന ഡിസ്പ്ലേ കെയ്സിൻ്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കവര്‍ന്നത്. തിരുശേഷിപ്പ് വീണ്ടെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നും അതിന്റെ മൂല്യം ഭൗതികമല്ല, ആത്മീയമാണെന്നും എസ്ക്വൽ ബിഷപ്പ് മോൺസിഞ്ഞോർ ജോസ് സ്ലാബി പറഞ്ഞു. ശനിയാഴ്‌ച കത്തീഡ്രൽ തുറക്കുമ്പോൾ, ആരോ ജോൺ പോൾ രണ്ടാമൻ്റെ തിരുശേഷിപ്പ് എടുത്തതായി ഒരു സ്ത്രീ മനസ്സിലാക്കി. 2015 ൽ എത്തിച്ച തിരുശേഷിപ്പ് സമൂഹത്തിന് ഇപ്പോള്‍ വളരെ വേദനാജനകമായ നഷ്ടമാണെന്നു മോൺസിഞ്ഞോർ ജോസ് സ്ലാബി കൂട്ടിച്ചേര്‍ത്തു. തിരുശേഷിപ്പിന്റെ മൂല്യം ആത്മീയത മാത്രമാണെന്ന് സഭാനേതൃത്വം ആവര്‍ത്തിച്ചു. സ്വർണ്ണ പെയിൻ്റ് കൊണ്ട് ഒരു ലോഹ വസ്തു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രാദേശിക സമൂഹം സോഷ്യൽ മീഡിയ ഉപയോഗിച്ചും തിരുശേഷിപ്പ് കണ്ടെത്തുവാന്‍ ശ്രമം തുടരുകയാണെന്നും മോൺ. ജോസ് സ്ലാബി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-12 09:41:00
Keywords ജോണ്‍ പോള്‍
Created Date2025-02-12 09:42:19