category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ മുതല്‍
Contentചാലക്കുടി: മുപ്പത്തിയാറാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. "നമുക്ക് പ്രത്യാശയോടെ കൃപാവരത്തിൻ്റെ സിംഹാസനത്തെ സമീപിക്കാം" എന്ന ആഹ്വാനവുമായി അഞ്ചുനാൾ നീളുന്ന ബൈബിൾ കൺവെൻഷനായി പോട്ട ആശ്രമം ഒരുങ്ങി. നാളെ രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ കൺവെൻഷൻ ഉദ്ഘാടനംചെയ്യും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൺവൻഷനിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് സമാപനസന്ദേശം നൽകുക. കൺവെൻഷൻ്റെ വിവിധ ദിവസങ്ങളിലായി ഫാ. സേവ്യർഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസി, ഫാ. ജോർജ് പനയ്ക്ക ൽ വിസി തുടങ്ങിയവർ നേതൃത്വംനൽകും. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് കൺവൻഷൻ. വിശുദ്ധ കുർബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് താമസസൗകര്യവുമുണ്ടാകും. കിടപ്പു രോഗികൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശ്രമം സ്റ്റോപ്പിൽ സൂപ്പർഫാസ്റ്റ് ബസുകൾക്കു പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം, ഡയറക്ടർ ഫാ. ഡെർബിൻ ഇട്ടിക്കാട്ടിൽ, പോൾ അക്കര എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-04 11:58:00
Keywordsകൺവെ
Created Date2025-03-04 11:59:46