category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ | നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം | രണ്ടാം ദിനം
Content"പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എന്റെ നേട്ടമാണ് "- വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937). സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ ( LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ. സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് വിശുദ്ധ ജെയിം ഹിലാരിയോ ബാർബലിന്റെ ജനനം. പന്ത്രണ്ടാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി സംബന്ധമായ പ്രശ്നങ്ങൾ കാരണം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു. പിന്നീട് 19-ാം വയസ്സിൽ, Institute of the Brothers of the Christian Schools എന്ന സന്യാസ സമൂഹത്തില്‍ ചേർന്നു. അധ്യാപകനും മതപഠനവിദഗ്ദനുമായി ജോലി തുടർന്ന ജെയിമിൻ്റെ കേൾവി 1930കളുടെ തുടക്കത്തിൽ കൂടതൽ വഷളായി തുടർന്നു. സ്പെയിനിലെ ടാരഗോണയിലെ (Tarragona) സാൻ ജോസിലെ ലാസല്ലെ ഹൗസിന്റെ പൂന്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. 1936 ജൂലൈയിൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും മതാധ്യാപകരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. താൻ ഒരു പൂന്തോട്ട ജോലിക്കാരനാണന്നു പറഞ്ഞിരുന്നെങ്കിൽ ജെയ്മിക്കു രക്ഷപ്പെടാമായിരുന്നു. പക്ഷേ താൻ ഒരു സന്യാസ സഹോദരനാണന്നു സധൈര്യം പറഞ്ഞതിനാൽ ജെയ്മിയെ തടവിലാക്കി. 1937 ജനുവരി 15നു വധശിക്ഷക്കു വിധിക്കുയും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വധിക്കുകയും ചെയ്തു. #{blue->none->b->വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബലിനൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ ജെയ്മി, എന്റെ വിശ്വാസത്തെ മറ്റുള്ളവർ കളിയാക്കുമ്പോൾ വിശ്വാസത്തെ പുറത്തു പറയാതിരിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടാവുകയും പലപ്പോഴും അതിൽ ഞാൻ വീണുപോവുകയും ചെയ്യുന്നു. നോമ്പിന്റെ ഈ ദിനങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യം പ്രഘോഷിക്കാനുള്ള ആർജ്ജവത്വം നിന്നിൽ നിന്നു ഞാൻ സ്വന്തമാക്കട്ടെ. ആമ്മേൻ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-04 17:07:00
Keywordsവിശുദ്ധരൊപ്പം
Created Date2025-03-04 17:08:22