Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുന്നതിനിടെ വത്തിക്കാനിലെ നോമ്പുകാല ധ്യാനം 9നു ആരംഭിക്കും. മാർച്ച് 14 വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ ധ്യാനം പേപ്പല്‍ ഭവനത്തിന്റെ പ്രസംഗകനായ ഫാ. റോബർട്ടോ പസോളിനി നേതൃത്വം നൽകും. റോമൻ കൂരിയയയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള ധ്യാനം പോൾ ആറാമൻ ഹാളിലാണ് നടക്കുക. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വത്തിക്കാൻ ഓഫീസുകളും കുറഞ്ഞ സമയക്രമത്തിലാണ് പ്രവർത്തിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു.
വർഷങ്ങൾക്കുശേഷം വത്തിക്കാനിൽ തന്നെ റോമന്‍ കൂരിയായ്ക്കു വേണ്ടി നടത്തുന്ന ആദ്യത്തെ ധ്യാനമായിരിക്കും ഇത്. ഏതാനും വര്‍ഷങ്ങളായി പാപ്പയും റോമൻ കൂരിയായിലെ ഉന്നത ഉദ്യോഗസ്ഥരും റോമിന് പുറത്താണ് നോമ്പുകാല ധ്യാനംനടത്തിയിരിന്നത്. ഉദ്യോഗസ്ഥർക്ക് അവരുടെ പതിവ് ദിനചര്യകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അവസരം നൽകിക്കൊണ്ടായിരിന്നു ഫ്രാന്‍സിസ് പാപ്പ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇത്തവണ വീണ്ടും വത്തിക്കാനില്‍ തന്നെ ധ്യാനം നടത്തുവാന്‍ പരിശുദ്ധ സിംഹാസനം തീരുമാനിച്ചിരിക്കുകയാണ്.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|