category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍
Contentഭോപ്പാൽ: മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരേ ക്രൈസ്തവർ രംഗത്ത്. തീരുമാനം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ക്രൈസ്‌തവ നേതാക്കൾ ചൂണ്ടിക്കാട്ടി. വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവൈ മുഖ്യമന്ത്രി മോഹൻ യാദവാണ് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിൽ മതപരിവർത്തനത്തിന് വധശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. നിയമവിരുദ്ധ മതപരിവർത്തനത്തിനു പിന്നിലുള്ളവരെ സംസ്ഥാന സർക്കാർ വെറുതേ വിടില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരിന്നു. മതപരിവർത്തനത്തിന് വധശിക്ഷ നിർദേശിക്കുന്നത് വിചിത്രമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാവരും ഇതിനെ അപലപിക്കാൻ തയാറാകണമെന്നും ജെസ്യൂട്ട് വൈദികനും സമാധാനപ്രവർത്തകനുമായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ആർട്ടിക്കിൾ 25 ഓരോ പൗരനും സ്വതന്ത്രമായി സ്വന്തം മതം പ്രസംഗിക്കാനും പ്രചരി പ്പിക്കാനുമുള്ള അവകാശം വ്യക്തമായി പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പൗരന്റെ മൗലികാവകാശത്തെ അവഹേളിക്കുന്നതാണ്. ഫാസിസം രാജ്യത്തെ എത്രത്തോളം ആഴത്തിലേക്ക് കൊണ്ടുപോയി എന്നതിന്റെ വലിയൊരു തെളിവാണിതെന്നും ഫാ. സെഡ്രിക് പ്രസാദ് പറഞ്ഞു. ഭുരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ധ്രുവീകരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ക്രിസ്‌ത്യൻ സാന്നിധ്യത്തെയും ഈ സമുഹത്തിൻ്റെ വളർച്ചയെയും തടയാൻ വ്യക്തമായ രാഷ്ട്രിയതന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ ആസൂത്രിതവും ധിക്കാരപരവുമായ തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന് കത്തോലിക്കാ കോളമിസ്റ്റും സാമൂഹികപ്രവർത്തകനുമായ ജോൺ ദയാൽ പറഞ്ഞു. മധ്യപ്രദേശിൽ ക്രിസ്‌ത്യൻ സ്ഥാപനങ്ങളെ ഉപദ്രവിക്കുന്നതും വൈദികർ, പാസ്റ്റർമാർ, വിശ്വാസികൾ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 89 ദശലക്ഷം ജനസംഖ്യയുടെ ഒരു ശതമാനത്തിൻ്റെ പകുതിയിൽ താഴെ മാത്രമാണ് ക്രൈസ്‌തവർ. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നതിനാൽ ക്രിസ്‌ത്യൻ സമൂഹവും പൊതുസമൂഹവും അതിനെ ചോ ദ്യം ചെയ്യണമെന്നും ജോൺ ദയാൽ ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന് വധശിക്ഷ നൽകുമെന്ന പ്രഖ്യാപനം ഹിന്ദു ദേശീയവാദിക ളെ ഉത്തേജിപ്പിക്കാനുള്ള വെറും പ്രചാരണം മാത്രമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യ ൻ ഫോറത്തിന്റെ കാത്തലിക് കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ പറഞ്ഞു. മതപരി വർത്തന വിരുദ്ധ നിയമം ഭരണഘടനാവിരുദ്ധമാണ്. കോടതിയിൽ ചോദ്യം ചെയ്താ ൽ ഈ നിയമം നിലനിൽക്കില്ല. കഴിഞ്ഞ വർഷം രാജ്യത്ത് ക്രൈസ്‌തവർക്കെതിരേ 834 ആക്രമണസംഭവങ്ങൾ ഉണ്ടാ യതായി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്) ചുണ്ടിക്കാട്ടി. ഇതിൽ ഭൂരിഭാ ഗവും മതപരിവർത്തനത്തിൻ്റെ പേരിൽ ക്രൈസ്‌തവരെ ആക്രമിച്ചതോ അറസ്റ്റ് ചെയ്തതോ ആയ സംഭവങ്ങളാണ്. News Courtesy; Deepika
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-17 10:19:00
Keywordsമധ്യ
Created Date2025-03-17 09:58:04