category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകളും പ്രാര്‍ത്ഥനകളുമായി കേരള കത്തോലിക്ക സഭ
Contentകൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267 -ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്റെ പ്രവർത്തനങ്ങൾക്കു കേരള കത്തോലിക്കാ സഭ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊണ്ട് സഭയെയും സമൂഹത്തെയും നയിക്കാൻ മാർപാപ്പയ്ക്കു കഴിയട്ടെയെന്ന് കെ‌സി‌ബി‌സി ആശംസിച്ചു. അദ്ദേഹം തന്റെ അഭിസംബോധനാസന്ദേശത്തിൽ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ ലോകത്തെ ഒന്നിച്ചുകൂട്ടാനും നയിക്കാനുമുള്ള സഭയുടെ ശ്രമങ്ങൾക്കു പ്രചോദനാത്മകമായ നേതൃത്വം നൽകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. തെക്കേ അമേരിക്കയിൽ ദീർഘകാലം മിഷ്ണറിയായി ശുശ്രൂഷ ചെയ്‌ത മാർപാപ്പയുടെ അനുഭവസമ്പത്ത് സാർവത്രികസഭയ്ക്കുവേണ്ടിയുള്ള തൻ്റെ പ്രധാനാചാര്യ ശുശ്രുഷയിൽ പിൻബലവും മുതൽക്കൂട്ടുമാകട്ടേയെന്ന് ആശംസിക്കുന്നു. കേരളം സന്ദർശിക്കുകയും കേരളസഭയെ അടുത്തറിയുകയും ചെയ്‌തിട്ടുള്ള മാർപാപ്പയ്ക്കു കേരള വിശ്വാസസമുഹത്തിൻ്റെ വിധേയത്വവും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്നും ഫാ. തറയിൽ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-10 17:51:00
Keywordsപാപ്പ
Created Date2025-05-10 17:53:55