Content | വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നാണ് കത്തോലിക്ക സഭയിലെ 267-ാമത്തെ മാര്‍പാപ്പയായ ലെയോ പതിനാലാമൻറെ സ്ഥാനാരോഹണ ദിവ്യബലിയ്ക്കും ഇതര തിരുക്കര്‍മ്മങ്ങള്‍ക്കും തുടക്കമാകുക. ലോകമെമ്പാടുമുള്ള മാധ്യമ കണ്ണുകള്‍ വത്തിക്കാനിലേക്കാണ്.
വത്തിക്കാന്‍ മീഡിയ, റോയിട്ടേഴ്സ്, എഎഫ്‌പി ഉള്‍പ്പെടെയുള്ള വാര്‍ത്ത ഏജന്‍സികള്‍ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഇതിന്റെ പകര്‍പ്പായിരിക്കും മറ്റ് മാധ്യമങ്ങള്‍ ഉപയോഗിക്കുക. മലയാളത്തിലുള്ള ദൃശ്യ കത്തോലിക്ക മാധ്യമങ്ങളായ ഷെക്കെയ്ന ടെലിവിഷന്‍, ശാലോം, ഗുഡ്നസ് ചാനല്‍ എന്നിവയിലും തത്സമയ സംപ്രേക്ഷണമുണ്ടാകും.
സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി നിയമിതനായിരിക്കുന്ന റവ.ഫാ. ടോം ഓലിക്കരോട്ട് ഷെക്കെയ്ന ചാനലില്‍ മലയാളത്തിലുള്ള കമന്‍ററി നല്‍കും. മലയാളത്തിലുള്ള മറ്റ് വാര്‍ത്ത ചാനലുകളും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ചാനലുകളിലും വിവരണവുമായി വിവിധ വൈദികരുടെ സാന്നിദ്ധ്യമുണ്ടാകും. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലും ത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|