category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കത്തോലിക്ക കോൺഗ്രസ് സമ്മേളനം രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രകടമായ താക്കീത്: മാർ ജോസഫ് പാംപ്ലാനി
Contentപാലക്കാട്: രണ്ടുദിവസങ്ങളിലായി പാലക്കാട്ട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ അന്തർദേശീയ സമ്മേളനം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രകടമായ താക്കീതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌ത തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരളത്തിലെ ക്രിസ്‌ത്യാനികൾ ഒറ്റയ്ക്കല്ല. രാഷ്ട്രീയ, സാമൂഹ്യ, കാർഷിക വിഷയങ്ങളിൽ സമൂഹം ഒറ്റക്കെട്ടാണെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു പ്രൗഢഗംഭീരമായ സമാപനം കുറിച്ച് പതിനായിരങ്ങൾ ഒഴുകിയെത്തിയതു ബിഷപ്പുമാരും വൈദികരും പറഞ്ഞാൽ ആരു കേൾക്കും എന്നുചോദിക്കുന്നവർക്കുള്ള ഉത്തരമാണെന്നും മാർ പാംപ്ലാനി പറഞ്ഞു. സഭയുടെ രാഷ്ട്രീയം അതിജീവനത്തിൻ്റെ രാഷ്ട്രീയമാണെന്നും ഒരു രൂപതയുടെ, സമുഹത്തിന്റെ ജീവൽ പ്രശ്‌നം സമുദായത്തിൻ്റെ മൊത്തം പ്രശ്‌നമായി കണക്കാക്കുമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവേകമുള്ള ജനതയാണ് ക്രിസ്‌തീയ സമൂഹമെന്നും അവർ ഒരുകാലത്തും ആരുടെയും അ ടിമയല്ലെന്നും ബിഷപ് വ്യക്തമാക്കി ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ജന്മദിനസന്ദേശം നൽകി. കത്തോലിക്ക കോൺഗ്രസിന് ഇനിയും ബഹുദൂരം സഞ്ച രിക്കാനുണ്ടെന്ന് സന്ദേശത്തിൽ മാർ മനത്തോടത്ത് ഓർമിപ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എകെസി സി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപതാ പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ, രൂപതാ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമുട്ടിൽ, ഫാ. സജി വട്ടുകളത്തിൽ, ട്രീസ ലീസ് സെബാസ്റ്റ്യൻ, അഡ്വ. ബിജു പറയന്നിലം, വി.വി. അഗസ്റ്റിൻ, ഫാ. അരുൺ കലമറ്റ ത്തിൽ, സണ്ണി മാത്യു നെടുമ്പുറം, ബീന തകരപ്പള്ളിൽ, അഭിലാഷ് പുന്നാംതടത്തിൽ എന്നിവർ പ്രസംഗിച്ചു. രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ നന്ദി പറഞ്ഞു. അഡ്വ. ടോണി പുഞ്ചക്കുന്നേൽ രാഷ്ട്രീയ പ്രമേയവും തോമസ് ആൻ്റണി സാമുഹ്യ നീതി പ്രമേയവും അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികളും ഫ്രാൻസ്, ഓ സ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൻ്റെ ഭാഗമായി. അടുത്ത അന്തർദേശീയ സമ്മേളനത്തിനു തലശേരി അതിരൂപത വേദിയാകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-19 11:49:00
Keywordsകോൺഗ്ര
Created Date2025-05-19 11:14:43