category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ അനുസ്മരിച്ച് 'ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍'
Contentറോം: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായി ആഗോള ശ്രദ്ധ നേടിയ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ സ്മരണയില്‍ ‘ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍’. സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടുവെങ്കിലും മെയ് 1നു നൂറാം ജന്മദിനത്തിന്റെ നിറവിലുള്ള ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ അനുസ്മരിച്ച് അന്താരാഷ്ട്ര ഭൂതോച്ചാടന സംഘടന ലേഖനം പുറത്തിറക്കി. ജൂൺ 9ന് IEA ( International Association of Exorcists) വെബ്‌സൈറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവിച്ചിരിന്ന കാലഘട്ടത്തില്‍ വലിയ ആത്മീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. ഗബ്രിയേല്‍ അനേകരെ സ്വഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിന്നു. ഫാ. മാർസെല്ലോ ലാൻസ എഴുതിയ ലേഖനത്തില്‍ "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധ ഭൂതോച്ചാടകന്‍" എന്നാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ദരിദ്രരിൽ ദരിദ്രരോടുള്ള' വലിയ സ്നേഹത്താൽ, അസാധാരണമായ പൈശാചിക പീഡകള്‍ കാരണം നിരവധി ആളുകള്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ സഹായം നല്‍കുവാനും തിന്മയുടെ സ്വാധീന ഘടകങ്ങള്‍ ലോകമെമ്പാടും അറിയിക്കുവാനും അദ്ദേഹം തയാറായെന്ന് ലേഖനത്തില്‍ പറയുന്നു. സാത്താന്റെ പ്രവർത്തനത്തെയും, പല കാര്യങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടത്തെയും, പൈശാചിക സ്വാധീനങ്ങളെയും തുറന്നുക്കാട്ടുവാന്‍ അദ്ദേഹം തയാറായെന്നും ഫാ. മാർസെല്ലോ കുറിച്ചു. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരിന്നു. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ്‌ സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്' എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫാ. അമോര്‍ത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-13 16:51:00
Keywords ഭൂതോച്ചാ
Created Date2025-06-13 11:48:53