Content | വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലും ഐക്യത്തിലും ജീവിച്ച് മാതൃകാപരമായി ശുശ്രൂഷ ചെയ്യണമെന്നുവൈദികരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂൺ 12 വ്യാഴാഴ്ച റോം രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളി മനസ്സിലാക്കി മാതൃകാപരമായ ജീവിതം നയിക്കാനും, പരസ്പര ഐക്യത്തിലും കൂട്ടായ്മയിലും ജീവിച്ചുകൊണ്ട് ദൈവവുമായുള്ള തങ്ങളുടെ സ്നേഹത്തിൽ തുടരാനും പാപ്പ ആഹ്വാനം നല്‍കി.
അജപാലനരംഗത്ത് അനുദിനം ഏറ്റെടുക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കിടയിലും, സഭയ്ക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനപ്പെട്ടതാണെന്നും, നിങ്ങളേവരും ദൈവത്തിന്റെ കണ്ണുകളിലും, അവന്റെ പദ്ധതിയുടെ പൂർത്തീകരണത്തിനും വിലയേറിയവരാണെന്നും പാപ്പ പറഞ്ഞു. വൈദികർ മാതൃകാപരവും സുതാര്യവുമായ ജീവിതം നയിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവെന്ന് പറഞ്ഞ പാപ്പ, നമ്മുടെ പരിമിതികളും, നമ്മെ മുഴുവനായും അറിയുന്ന ദൈവം നമ്മിൽ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവ്വം നിർവ്വഹിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. ക്രിസ്തുവിനോടുള്ള പ്രഥമസ്‌നേഹം കാത്തുസൂക്ഷിക്കാനും, എളിമയുടെ മനോഭാവത്തോടെ ഏവർക്കും സുവിശേഷത്തിന്റെ സന്ദേശം പകരാനും പാപ്പ ആഹ്വാനം ചെയ്തു.
ആധുനികലോകത്തിന്റെ പ്രലോഭനത്തെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ ചൂണ്ടിക്കാട്ടി. ശക്തവും ഉറച്ചതുമായ ഒരു ആധ്യാത്മികത വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു. ആധുനികലോകം മുന്നിൽ ഉയർത്തുന്ന, സംഘർഷങ്ങളും ദാരിദ്ര്യവും അസമത്വങ്ങളും സാമൂഹിക പ്രശ്നങ്ങളും പോലെയുള്ള വെല്ലുവിളികളെ പ്രവാചക മനോഭാവത്തോടെ നേരിടാനും സഭയെ ശുശ്രൂഷിക്കാനും പാപ്പ വൈദികരെ ക്ഷണിച്ചു. സമാധാനത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും പ്രവര്‍ത്തികളാണ് നമ്മിൽനിന്ന് ഉണ്ടാകേണ്ടതെന്നും പാപ്പ പറഞ്ഞു.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|