Content | വാഷിംഗ്ടണ്‍ ഡിസി: അപ്പസ്‌തോലന്മാരെപോലെ ക്രിസ്തു വിശ്വാസം നിമിത്തം പീഡനം സഹിച്ച എല്ലാ ക്രൈസ്തവരെയും അനുസ്മരിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ പന്തക്കുസ്ത ഞായറാഴ്ച വൈറ്റ് ഹൌസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. തന്റെ ഭരണകൂടം എല്ലായ്‌പ്പോഴും ഓരോ അമേരിക്കക്കാരന്റെയും ദൈവത്തില്‍ വിശ്വസിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നും അതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസും വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മീഷനും രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിന്നു യുഎസ് പ്രസിഡന്‍റിന്റെ സന്ദേശം.
യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് അന്‍പത് ദിവസങ്ങൾക്ക് ശേഷം, പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് അവിടുത്തെ അപ്പോസ്തലന്മാരുടെ മേൽ ഇറങ്ങി - അവരെ അന്യഭാഷകളിൽ സംസാരിക്കാനും സമീപത്തും അകലെയുമുള്ള ദേശങ്ങളിലേക്കും ജനങ്ങളിലേക്കും സുവിശേഷത്തിന്റെ സുവിശേഷം പ്രഖ്യാപിക്കാനും പ്രാപ്തരാക്കി. തുടർന്നുള്ള വർഷങ്ങളിൽ, സർവ്വശക്തനായ ദൈവത്തിന്റെ ധൈര്യവും കൃപയും കൊണ്ട് സജ്ജരായ അപ്പോസ്തലന്മാർ അനേകം മനസ്സുകളെയും ആത്മാക്കളെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സജ്ജരായി.

Presidential Message on Pentecost, 2025: "https://t.co/y2neTI56D5".#ForAmerica #Catholic #Jesus #Christianity #God #Lord #Bible #Nationalism #Patrioticism #ProudAmerican #AmericanDream #Family #AmericanTemple #SacredAmerica #UnitedStates #USA
— Shayan (Sean) Taheri (@sean_taheri) June 8, 2025

2,000 വർഷത്തിലേറെയായി, ക്രിസ്തുവിന്റെ നാമം പ്രഖ്യാപിക്കുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുകയും സുവിശേഷം പ്രചരിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയാണെന്നും ട്രംപ് പ്രസ്താവനയില്‍ കുറിച്ചു. ഈ മഹത്തായ തിരുനാൾ ആഘോഷിക്കുമ്പോൾ, അപ്പോസ്തലന്മാരെപ്പോലെ, വിശ്വാസം നിമിത്തം പൂര്‍ണ്ണ മനസ്സോടെ പീഡനം ഏറ്റുവാങ്ങിയ എല്ലാ ക്രൈസ്തവരെയും ഞങ്ങൾ ആദരിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ രാഷ്ട്രത്തെയും അതിലെ ജനങ്ങളെയും സമൃദ്ധമായ കൃപയാൽ നിറയ്ക്കട്ടെ - നമുക്ക് സമാധാനവും സംരക്ഷണവും ദൈവത്തിന്റെ സാന്നിധ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന വാക്കുകളോടെയാണ് ട്രംപിന്റെ പന്തക്കുസ്ത സന്ദേശം സമാപിക്കുന്നത്.