category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അഹമ്മദാബാദ് ദുരന്തം; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി സി‌ബി‌സി‌ഐ
Contentന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ ആകാശ ദുരന്തത്തില്‍ ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. ദുരന്തത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ ഭാരതത്തില്‍ ഉടനീളമുള്ള കത്തോലിക്കാ വിശ്വാസികളോട് സി‌ബി‌സി‌ഐ ആഹ്വാനം ചെയ്തു. അഗാധമായ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ മണിക്കൂറുകളിൽ ഞങ്ങളുടെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ. സംഭവസ്ഥലത്തെ രക്ഷാപ്രവർത്തകരുടെ തുടർച്ചയായ ശ്രമങ്ങളെ മനസിലാക്കുന്നു. മരിച്ചവരുടെ നിത്യ ശാന്തിയ്ക്കും, ദുഃഖിതർക്ക് ആശ്വാസത്തിനും, പരിക്കേറ്റവർക്ക് ശക്തിയും രോഗശാന്തിയും ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും സി‌ബി‌സി‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-13 14:22:00
Keywordsഅഹമ്മദാ
Created Date2025-06-13 14:23:16