category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Contentകാക്കനാട്: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭ അതിന്‍റെ ശ്രേഷ്ഠമായ ശ്ലൈഹീക പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്. സീറോ മലബാർ സഭ ലോകമെന്പാടും വളരുകയാണ് എന്ന യാഥാർഥ്യം അനുസ്മരിച്ച മേജർ ആർച്ച് ബിഷപ്പ് ദൈവ വിളികളിൽ ഉണ്ടാകുന്ന പ്രത്യാശാജനകമായ വളർച്ചയും എടുത്തുപറഞ്ഞു. സമുദായശാക്തീകരണ വർഷാചരണത്തിലേക്കു സീറോ മലബാർ സഭ കടക്കുകയാണ്. ജീവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ശൈലി ഈ വര്ഷം സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രധാനലക്ഷ്യമാകണമെന്നു മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. സീറോമലബാർ സഭാമക്കൾ എല്ലാവരുംഒരു മനസോടെ കൂട്ടായ്മയിൽ മുന്നോട്ടു നീങ്ങണമെന്നു ആഹ്വാനം ചെയ്ത തട്ടിൽ ഈ കാലത്തു ശക്തമായിക്കൊണ്ടിരിക്കുന്ന അല്മായരുടെ ഇടയിലെ പ്രേഷിത അഭിമുഖ്യങ്ങളും പ്രവർത്തനങ്ങളും സഭയ്ക്കു പുതിയ പ്രതീക്ഷ നൽകുന്നതായും പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം നേടിയ പ്രമുഖ ഹൃദയചികിത്സാവിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സീറോ മലബാർ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിച്ചു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെന്‍റ് മർത്താസ് സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറന്പിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയൺ പ്രസിഡന്‍റ് അലക്സ് തോമസ്, കൂരിയ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസിലർ ഫാ പ്രകാശ് മറ്റത്തിൽ, സിഎസ്ടി ബ്രദേഴ്സ് അസി. ജനറൽ ബ്രദർ തോമസ് കരോണ്ടുകടവിൽ, സിഎംഎൽ ഇന്‍റർനാഷണൽ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. 2026 സമുദായശാക്തീകരണ വർഷമായി ആചരിക്കാൻ സീറോമലബാർ മെത്രാൻ സമിതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശാക്തീകരണ വർഷാചരണത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസാ കുർബാന അർപ്പിച്ചുകൊണ്ടാണ് ദുക്റാന തിരുനാളാചരണം ആരംഭിച്ചത്. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, താമരശേരി എംസിബിഎസ് സനാതന സെമിനാരി ഫാ. ഡെന്നീസ് പട്ടേരുപറന്പിൽ എന്നിവരും വിവിധ രൂപതകൾ പ്രതിനിധാനംചെയ്തെത്തിയ വൈദികരും സഹകാർമികരായി. സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സീറോമലബാർ സഭയിലെ വ്യത്യസ്ത രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചതായി സീറോമലബാർ സഭാ പി. ആർ. ഓ. ഫാ ടോം ഓലിക്കരോട്ട് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-03 19:11:00
Keywordsതട്ടി
Created Date2025-07-03 19:12:08