category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം; കോഴിക്കോട് നഗരത്തിൽ ശക്തമായ ക്രൈസ്തവ പ്രതിഷേധ ജാഥ
Contentകോഴിക്കോട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെയും, അവർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടും, അതോടൊപ്പം സംഭവിച്ച അതിക്രമത്തെയും അപലപിച്ചും, കോഴിക്കോട് അതിരൂപത ,താമരശ്ശേരി രൂപത,കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC), കോഴിക്കോട് എക്യൂമെനിക്കൽ ഫോറം,കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) എന്നിവയുടെ നേതൃത്വത്തിൽ നഗരത്തിൽ ശക്തമായ പ്രതിഷേധ ജാഥ നടത്തി. “നീതി ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ ലഭിക്കണം” എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടാണ് പ്രതിഷേധക്കാർ നഗരവീഥികളിലൂടെ സഞ്ചരിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, കേസുകളും തുടർ നടപടികളും റദ്ദാക്കി സന്യാസികൾക്ക് നീതി ലഭ്യമാക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ഉടൻ നടപടിയെടുക്കണമെന്നും, സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് എതിരായ അന്യായ കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ അവയുടെ ധ്വംസകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ ഫെറോന വികാരി ഫാ. ജെറോം ചിങ്ങന്തറ സ്വാഗതം ചെയ്തു. ഇടവക വികാരി ഫാ. റെനി ഫ്രാൻസിസ് റാലിക്ക് ഫ്ലാഗ് ഓഫ് നൽകി. പള്ളിയിൽ നിന്ന് ആരംഭിച്ച ജാഥ കണ്ണൂർ റോഡ് ജംഗ്ഷൻ, ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡ് വഴി സഞ്ചരിച്ചു പള്ളിയങ്കണത്തിൽ സമാപിച്ചു. വൈദികരും, സന്യാസികളും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്ത ജാഥ, ക്രിസ്ത്യൻ സമൂഹത്തിന്റെ ഐക്യത്തിന്റെയും നീതിന്യായ ആവശ്യത്തിന്റെയും ശക്തമായ പ്രകടനമായി. കെ‌എല്‍‌സി‌എ നേതാക്കളായ ജോർജ് കെ. വൈ., പ്രകാശ് പീറ്റർ, ജോസഫ് പ്ലാറ്റോ എന്നിവർ സന്നിഹിതരായിരുന്നു. സമാപന സമ്മേളനത്തിൽ കെ‌എല്‍‌സി‌എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷങ്ങൾ ജാഗ്രത പാലിക്കണമെന്നും, മിഷനറിമാർ നടത്തുന്ന സേവനം ദൈവത്തിനുവേണ്ടിയുള്ള മനുഷ്യസേവനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രതിനിധിയായി ഫാ. ജെയിംസ്, സന്യാസിനികളുടെ പ്രതിനിധിയായി അപ്പോസ്തോലിക് കാർമ്മൽ സിസ്റ്റർ *ആൽമ*, മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ഫാ. ബോബി പീറ്റർ, കെ‌എല്‍‌സി‌എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പ്രസംഗിച്ചു. കെ‌എല്‍‌സി‌എ രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് നന്ദിപ്രസംഗം നടത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-05 11:00:00
Keywordsഛത്തീ
Created Date2025-08-05 11:01:22