category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലെയോ പാപ്പ സാധുക്കളോടു ചേര്‍ന്ന് ഇന്ന് ബലിയര്‍പ്പിക്കും
Contentവത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം പങ്കിടുന്നതിനും ലെയോ പതിനാലാമൻ പാപ്പ ഇന്ന് സമയം കണ്ടെത്തും. ഇന്ന് ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ ചെലവഴിക്കുക. വത്തിക്കാനിൽ നിന്ന് 35 കിലോമീറ്റർ (ഏകദേശം 22 മൈൽ) അകലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ പ്രാദേശിക സമയം രാവിലെ 9:30ന് പാപ്പ എത്തിച്ചേരും. പാവപ്പെട്ടവരും അവർക്ക് സഹായം നല്കുന്ന കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ അൽബാനൊ രൂപത ഘടകത്തിൻറെ പ്രവർത്തകരും പാപ്പയോടോത്ത് ചെലവഴിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഉച്ചയ്ക്ക് ലിബർട്ടി സ്ക്വയറിൽ നിന്ന് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടര്‍ന്നു 100 നിര്‍ധനരായ പാവപ്പെട്ടരോടൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. ഇതാദ്യമായാണ് പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷം ലെയോ പതിനാലാമൻ പാപ്പ ദരിദ്രരുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-17 08:20:00
Keywordsപാപ്പ
Created Date2025-08-17 08:20:24