category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം നാളെ മുതല്‍
Contentകാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം നാളെ ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും. നാളെ രാവിലെ മാനന്തവാടി രൂപതാസഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡു പിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔദ്യോഗികമായി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം ഓഗസ്റ്റ് 29 ന് സമാപിക്കും. സിനഡിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് സീറോമലബാർ സഭാവിശ്വസികളോട് അഭ്യർത്ഥിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-17 17:51:00
Keywordsസീറോ മലബാ
Created Date2025-08-17 17:52:07