category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉപവാസ പ്രാർത്ഥനാദിനത്തിന് ആഹ്വാനം നൽകിയ പാപ്പയ്ക്ക് നന്ദി അറിയിച്ച് ജെറുസലേം പാത്രിയാര്‍ക്കീസ്
Contentജെറുസലേം: പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ദിനമായ ഇന്നലെ ഓഗസ്റ്റ് 22ന്, ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി ലെയോ പാപ്പ ഉപവാസ പ്രാര്‍ത്ഥനാദിനമായി കൊണ്ടാടിയതിന് നന്ദി അറിയിച്ച് ജെറുസലേം പാത്രിയാര്‍ക്കീസ്. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും പാപ്പ ആഹ്വാനം ചെയ്തതിന് വിശുദ്ധ നാട്ടിലെ ജനങ്ങൾക്കുവേണ്ടി നന്ദിയർപ്പിക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. സായുധ സംഘർഷങ്ങൾക്ക് ഇരകളാകുന്ന വിശുദ്ധ നാട്ടിലെയും, യുക്രൈനിലേയും, ലോകത്തിലെ മറ്റു ഇടങ്ങളിലെയും ജനതയ്ക്ക് സമാധാനം കൈവരുന്നതിനു വേണ്ടിയാണ് ലെയോ പാപ്പ ഇന്നലെ ഉപവാസ പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ചത്. വേദനിക്കുന്ന ജനതയ്ക്കുവേണ്ടി, പാപ്പ നടത്തുന്ന നിരന്തരമായ ശ്രദ്ധയ്ക്കും, മനുഷ്യ മനസുകളുടെ ഹൃദയ പരിവർത്തനത്തിനായി പ്രത്യാശ പകരുന്ന ഇടപെടലിനും കർദ്ദിനാൾ നന്ദിയർപ്പിച്ചു. ഓഗസ്റ്റ് 20ന് വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ പ്രാർത്ഥനാദിനത്തിനായി ലോകം മുഴുവനുമുള്ള വിശ്വാസികളെയും ക്ഷണിച്ചത്. മനുഷ്യരുടെ മാനസാന്തരത്തിനായി നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഏക കാര്യം, ദൈവത്തിങ്കലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നതും, ഉപവാസവും, പ്രാർത്ഥനയും അനുഷ്ഠിക്കുക എന്നതാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു മാന്ത്രിക സൂത്രവാക്യമല്ല പ്രാർത്ഥനയെന്നും, അപ്രകാരം പ്രാർത്ഥനയെ സമീപിച്ചാൽ നമുക്ക് നിരാശ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കർദ്ദിനാൾ പറഞ്ഞു. അടുത്തിടെ ജെറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കീസായ തിയോഫിലസ് മൂന്നാമനുമായി നടത്തിയ പത്രസമ്മേളനത്തിൽ യുദ്ധങ്ങൾക്കും, സംഘർഷങ്ങൾക്കും ഇടയിലും, ദൈവം തങ്ങളുടെ കൂടെ വസിക്കുന്നുവെന്ന വിശ്വാസവും, പ്രാർത്ഥനയും ശക്തമാണെന്നും, ഇതാണ് വിശുദ്ധ നാട്ടിലെ ജനതയെ പിടിച്ചുനിർത്തുന്നതെന്നും കർദ്ദിനാൾ പറഞ്ഞിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-23 11:05:00
Keywordsജെറുസ
Created Date2025-08-23 11:05:24