category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള നവീകരണ യാത്ര
Contentകോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതി കേരള നവീകരണ യാത്ര നടത്തും. 28നു കാസർഗോഡുനിന്ന് ആരംഭിക്കുന്ന യാത്ര സെപ്റ്റംബർ ഏഴിനു തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 32 രൂപതകളിലൂടെയും കടന്നുപോകുന്ന യാത്ര സമുഹത്തിലെ നാനാതുറകളിലുമുള്ള പ്രശ്‌നങ്ങളെയും വികസനങ്ങളെയും ചർച്ച ചെയ്യും. ലഹരിക്കെതിരേ പോരാടുക, യുവജന മുന്നേറ്റം, വർധിച്ചു വരുന്ന ക്രൈസ്‌തവ പീഡനങ്ങൾക്കെതിരേ, മലയോര-തീരദേശ-ദളിത് ജനതയുടെ അവകാശ സംരക്ഷണം, വർഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദമാകുവാൻ, ഭരണഘടന അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കൽ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുൻനിർത്തി കെസിവൈഎമ്മിലെ മികച്ച നേതാക്കളെ നാടിനു പരിചയപ്പെടുത്താനും യാത്ര ല ക്ഷ്യം വയ്ക്കുന്നു. 28നു കാസർഗോഡ്, കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുന്ന യാത്ര 30ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലൂടെ സഞ്ചരിക്കും. 31നു പാലക്കാട്, സെപ്റ്റംബർ ഒന്നിന് തൃശൂർ, രണ്ടിന് എറണാകുളം, മൂന്നിന് ഇടുക്കി, കോട്ടയം, നാലിനു കോട്ടയം, ആലപ്പുഴ, ആറിനു പത്തനംതിട്ട, കൊല്ലം, ഏഴിനു തിരുവനന്തപുരത്തെ യാത്രയ്ക്കുശേഷം സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-26 10:28:00
Keywordsകെസിവൈഎം
Created Date2025-08-26 10:28:42