category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി 'ലൗദാത്തോ സി ഗ്രാമം' തയാര്‍; ലെയോ പാപ്പ ഉദ്‌ഘാടനം ചെയ്യും
Contentവത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും. നൂറ്റാണ്ടുകളായി പാപ്പമാരുടെ വേനൽക്കാലവസതിയായ കാസ്റ്റൽ ഗന്ധോൾഫോയിലാണ് ഈ ഗ്രാമം ഒരുക്കിയിരിക്കുന്നത്. 'ലൗദാത്തോ സി' എന്ന ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തിലാണ്, ലേഖനത്തിന്റെ പ്രതിപാദ്യ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗ്രാമത്തിനു തുടക്കം കുറിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. സൃഷ്ടിയോടുള്ള കരുതലും പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനുമാണ് 'ലൗദാത്തോ സി ഗ്രാമം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഏറ്റവും ദുർബലമായവയെ സംരക്ഷിക്കാനും, വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കുക എന്ന ഫ്രാൻസിസ് പാപ്പയുടെ ചിന്തകളിൽ നിന്നുമാണ്, ഇത്തരമൊരു കേന്ദ്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. 55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആത്മീയതയ്ക്കും, പഠനത്തിനും ഒരുപോലെപോലെ പ്രയോജനപ്പെടുന്ന ഇടം കൂടിയാണിതെന്ന് വത്തിക്കാന്‍ വ്യക്തമാക്കുന്നു. സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചകഴിഞ്ഞാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ, ആശീർവാദ ശുശ്രൂഷയും, യാമപ്രാർത്ഥനയും നടക്കും. പ്രാർത്ഥനകൾക്ക് മുൻപായി പാപ്പ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച്, ജീവനക്കാർ, സഹകാരികൾ, അവരുടെ കുടുംബങ്ങൾ, ഈ പദ്ധതിക്ക് സംഭാവന നൽകിയ ആളുകൾ എന്നിവരെ അഭിവാദ്യം ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-29 14:28:00
Keywordsപാപ്പ
Created Date2025-08-29 14:28:55