Content | “രാത്രിയെ ഭരിക്കാന്‍ ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്” (സങ്കീര്‍ത്തനങ്ങള്‍ 136:9).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 14}#
“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ രാത്രിയിലെ നക്ഷത്രങ്ങളെപ്പോലെയാണ്. ഒരുപക്ഷേ സ്വന്തം കണ്ണുകളില്‍ അവര്‍ ഓരോരുത്തരും ഇരുട്ട് നിറഞ്ഞവരാണെങ്കിലും മറ്റുള്ളവരുടെ മേല്‍ പ്രകാശം ചൊരിയുവാൻ അവര്‍ക്ക് സാധിക്കും.
നീതി ആഗ്രഹിക്കുന്നതിലൂടെയും, പറയുന്നതിലൂടെയും, ചെയ്യുന്നതിലൂടെയുമെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സമാധാനം കണ്ടെത്തുന്നു. ഈ ആത്മാക്കളെല്ലാം സ്വർഗ്ഗസ്ഥനായ ദൈവത്തിനു 'ആമേന്‍' അര്‍പ്പിക്കുന്നു.
സ്വര്‍ഗ്ഗത്തിലെ വിശുദ്ധർ, ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ അങ്ങ് പരിശുദ്ധന്‍, സ്വര്‍ഗ്ഗവും ഭൂമിയും അവിടുത്തെ മഹത്വത്താല്‍ നിറഞ്ഞിരിക്കുന്നു. അത്യുന്നതനായ ദൈവമേ അങ്ങേക്ക് ഓശാന’ എന്ന് നിരന്തരം പാടുമ്പോൾ ഈ സംഗീതത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ ദൈവത്തിനു സമർപ്പിക്കുന്ന 'ആമ്മേൻ”.
(മോണ്‍സിഞ്ഞോര്‍ ഗേ, ഫ്രഞ്ച് പുരോഹിതന്‍)
#{red->n->n->വിചിന്തനം:}#
നിങ്ങള്‍ രാത്രിയിലെ നക്ഷത്രങ്ങളെ നോക്കുമ്പോഴൊക്കെ, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമുള്ള എണ്ണമറ്റ ആത്മാക്കളെക്കുറിച്ചോര്‍ക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|