category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വീകരിച്ച അമേരിക്കയുടെ നടപടിയില്‍ വന്‍ പക്ഷപാതം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ നാമമാത്രമായി ചുരുങ്ങി
Contentവാഷിംഗ്ടണ്‍: കലാപ രൂക്ഷിതമായ സിറിയയില്‍ നിന്നും അമേരിക്കയിലേക്ക് ഒബാമ ഭരണകൂടം കൊണ്ടുവന്ന അഭയാര്‍ത്ഥികളില്‍, ക്രൈസ്തവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ആകെ പതിനായിരം സിറിയക്കാരെ തങ്ങളുടെ രാജ്യത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടം, പ്രഖ്യാപിത സംഖ്യയില്‍ നിന്നും 801 പേരെ കൂടി അധികമായി രാജ്യത്ത് പ്രവേശിപ്പിച്ചു. 10,801 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസിലേക്ക് സ്വീകരിക്കുവാന്‍ ഒബാമ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചപ്പോള്‍ ക്രൈസ്തവരുടെ എണ്ണം വെറും 56 പേര്‍ മാത്രമായി ചുരുങ്ങി. സിറിയന്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രൈസ്തവരാണ്. ഐഎസ് തീവ്രവാദികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതും ക്രൈസ്തവര്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ന്യായീകരണങ്ങള്‍ ഒന്നുമില്ലാത്ത നടപടി ഒബാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആകെ അമേരിക്കയിലേക്ക് പ്രവേശിച്ച അഭയാര്‍ത്ഥികളില്‍ 10,612 പേരും സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ്. ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 20 മുസ്ലീങ്ങള്‍ക്കും, 17 യസീദികള്‍ക്കും മാത്രമേ സിറിയന്‍ അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് യുഎസ് പ്രവേശനം നൽകിയിട്ടുള്ളൂ. ഒരു മതത്തിലും ഉള്‍പ്പെടാത്ത ഒരാള്‍ക്കും യുഎസിലേക്ക് അഭയാര്‍ത്ഥിയായി പ്രവേശിക്കുവാന്‍ കഴിഞ്ഞു. തീവ്ര മുസ്ലീംമത രാഷ്ട്രം സൃഷ്ടിക്കണമെന്ന് താല്‍പര്യപ്പെടുന്ന സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ് ഐഎസില്‍ അംഗമായ ഭൂരിഭാഗം പേരും. രാജ്യത്തു നിന്നും കൊലപാതകങ്ങള്‍ വഴി തുടച്ചു നീക്കുവാന്‍ ഇവര്‍ ലക്ഷ്യമിടുന്നതു ഷിയാ മുസ്ലീങ്ങളേയും, ന്യൂനപക്ഷമായ ക്രൈസ്തവരേയും, യസീദി സമുദായത്തില്‍ ഉള്‍പ്പെടുന്നവരേയുമാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോഴാണ് സിറിയയില്‍ നിന്നും സുന്നികളായ പതിനായിരത്തില്‍ പരം ആളുകളെ യുഎസിലേക്ക് അഭയാര്‍ത്ഥികളായി എത്തിച്ചിരിക്കുന്നത്. അക്രമത്തിനു ഏറ്റവും കൂടുതല്‍ ഇരകളാകുന്ന ഷിയാ മുസ്ലീങ്ങള്‍ക്കും, ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും യുഎസ് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. വിവേചനപരവും യുക്തിരഹിതവുമായ ഭരണകൂടത്തിന്റെ ഈ നടപടികള്‍ക്കെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരേയും, യസീദികളേയും, ഷിയാ മുസ്ലീങ്ങളേയും വംശഹത്യ ചെയ്തുവെന്നതിനു തെളിവുകള്‍ ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-14 00:00:00
KeywordsSyrian refugees in US
Created Date2016-09-14 15:35:54