category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ട്
Contentലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിലുള്ള സാൻ മത്തെയോ സബ് റീജണിന്റെ നേതൃത്വത്തിലാണു പെറുവിലെ വിവിധ രൂപതകളിലുള്ള ഇടവകകളിൽ വൈദികർ സേവനം അനുഷ്‌ഠിക്കുന്നത്. 2024 സെപ്റ്റംബറിൽ ആരംഭിച്ച സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 17ന് ലിമായിലുള്ള സാൻ ബെനിത്തോ പള്ളിയിൽ നടന്നു. വിശുദ്ധ കുർബാനയ്ക്ക് പെറു അപ്പസ്‌തോലിക് ന്യൂൺഷ്യോ മോൺസിഞ്ഞോർ പൗലോ റോക്കോ മുഖ്യകാർമികത്വം വഹിച്ചു. ചൊസിക്ക രൂപത ബിഷപ്പ് മോൺ. ഹോർ ഹെ ഇസഗിറെ റാഫായേൽ, വികാരി ജനറാൾ മോൺ. വിക്ടർ ഗാർസിയ തെരേസ എ ന്നിവരും സന്നിഹിതനായിരുന്നു. വിശുദ്ധ കുർബാനയിലും സുവർണ്ണ ജൂബിലി സമ്മേളനത്തിലും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ വൈദികരും സിസ്റ്റേഴ്സും അൽമായരും പങ്കുചേർന്നു. സിഎംഐ കോട്ടയം സെൻ്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. അബ്രഹാം വെട്ടിയാങ്കൽ, സിഎംഐ സഭ ജനറൽ കൗൺസിലേഴ്‌സ് ഫാ. മാർട്ടിൻ മള്ളാ ത്ത്, ഫാ. ബിജു വടക്കേൽ, ഭവ്‌നഗർ പ്രൊവിൻഷ്യൽ ഫാ. ജോസഫ് കല്ലംപള്ളിൽ, സൗത്ത് അമേരിക്കൻ കോ-ഓർഡിനേറ്റർ ഫാ. ജോഷി പുതുശേരി, സൻ മറ്റയോ സ ബ് റീജണൽ സുപ്പീരിയർ ഫാ. ബിനേഷ് കട്ടക്കനടയിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനക്കുശേഷം സുവർണ ജുബിലീ സ്‌മരണിക പ്രോവിൻഷ്യൽ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കൽ പ്രകാശനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-19 07:57:00
Keywordsപെറു
Created Date2025-09-19 07:59:45