Content | "കര്‍ത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പു തോന്നുകയുമരുത്" (സുഭാഷി 3:11).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 15}#
നമ്മുടെ കര്‍ത്താവിന്റെ ശരീരവും തിരുപത്നിയുമായിരിക്കുന്ന സഭയ്ക്ക് മൂന്നു ശാഖകളുണ്ട്. അവ സ്വര്‍ഗ്ഗത്തില്‍ ജയാഘോഷം കൊണ്ടാടുന്ന തിരുസഭയും, ശുദ്ധീകരണസ്ഥലത്തില്‍ പ്രായശ്ചിത്തമനുഭവിക്കുന്ന സഭയും ഭൌമിക ജീവിതത്തില്‍ ലോകം, പിശാച്, ശരീരം എന്ന ശത്രുക്കളോടു യുദ്ധം ചെയ്തു വരുന്ന സഭയുമാകുന്നു.
ഈ മൂന്നു സഭകളും പരസ്പര ഐക്യം കൊണ്ടും ഭേദിപ്പാന്‍ പാടില്ലാത്ത ബന്ധത്താലും അന്യോന്യം സ്നേഹത്താലും നിലനില്‍ക്കുന്നു. ഇവ ഏകനായകന്റെ നേതൃത്വത്തില്‍ ഇരിക്കുന്നത് കൊണ്ടും ഈ സഭാഗംങ്ങള്‍ എന്നേക്കും ഏക സ്വര്‍ഗ്ഗരാജ്യത്തില്‍ വസിക്കുവാനിരിക്കുന്നതു കൊണ്ടും ഏക സഭയല്ലാതെ വെവ്വേറെ സഭകളല്ല.
(വണക്കമാസം).
#{red->n->n->വിചിന്തനം:}#
നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന വേദനകളും അപമാനങ്ങളും പരാജയങ്ങളും മാതാവിന്റെ ഏഴു വ്യാകുലതകളോടും ചേര്‍ത്തു ഈശോയ്ക്ക് സമര്‍പ്പിച്ചു കൊണ്ട് ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |