category_id | India |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മാർ ജേക്കബ് തൂങ്കുഴിയ്ക്കു ഇന്നു അന്ത്യ യാത്രാമൊഴി |
Content | കോഴിക്കോട്: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെയും താമരശ്ശേരി രൂപതയുടെയും മെത്രാനായിരിന്ന ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ഇന്ന് അന്ത്യവിശ്രമം. തൃശൂരിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരം നാലോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയിലെത്തും. അവിടെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്‌തുദാസി സന്യാസിനീസ മൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിൽ ഭൗതികശരീരം എത്തിക്കും. അവിടെവച്ച് മൃതസംസ്കാര ശുശ്രൂഷയുടെ സമാപനകർമങ്ങൾ പൂർത്തിയാക്കും.
തുടർന്ന് എസ്കെഡി ജനറലേറ്റ് കപ്പേളയിൽ ഭൗതികശരീരം അടക്കം ചെയ്യും. മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി ഇന്ന് താമരശേരി രൂപതയിലെയും എല്ലാ സ്ക്‌കൂളുകൾക്കും മറ്റുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായും പിതാവിനുവേണ്ടി ഇന്ന് ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലേണ്ടതാണെന്നും താമരശേരി രൂപത വാർത്താകുറിപ്പിൽ അറിയിച്ചു.
സംസ്കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തത്സമയ സംപ്രേഷണത്തിന്റെ ഓൺലൈൻ ലിങ്ക് ഇടവക ഗ്രൂപ്പുകളിൽ ലഭ്യമാക്കും. സാധിക്കുന്നവരെല്ലാം ദേവഗിരി പള്ളിയിലെ പൊതുദർശനത്തിൽ പങ്കെടുക്കണമെന്നും സ്ഥലപരിമിതിമൂലം വളരെ കുറച്ചു പേർക്കു മാത്രമേ കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയുടെ സമാപന പ്രാർത്ഥനകളിൽ പങ്കുചേരാൻ സാധിക്കുകയുള്ളൂവെന്നും രൂപതാധികൃതർ അറിയിച്ചു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=2OGtNFTWklM&ab_channel=MEDIACATHOLICA |
Second Video | |
facebook_link | |
News Date | 2025-09-22 10:43:00 |
Keywords | തൂങ്കുഴി |
Created Date | 2025-09-22 10:45:57 |