category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവ കൂട്ടക്കൊല നടന്ന കന്ധമാലില്‍ നിന്നും ശുശ്രൂഷാ ജീവിതത്തിലേക്ക് രണ്ടു കന്യാസ്ത്രീകള്‍ കൂടി; സഹവിശ്വാസികളുടെ രക്തസാക്ഷിത്വമാണ് തങ്ങളെ സ്വാധീനിച്ചതെന്ന് കന്യാസ്ത്രീയുടെ സാക്ഷ്യം |
Content | റൂര്‍ക്കല: നിത്യവൃതവാഗ്ദാനം നടത്തി ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന സിസ്റ്റര്‍ സന്തൗന സിംഗിന്റെ മനസില്‍ ഇപ്പോഴും ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മായാതെ കിടപ്പുണ്ട്. മനുഷ്യരെ സ്‌നേഹത്താലും, ശുശ്രൂഷകളാലും കരുതുവാന്‍ തന്നെ പ്രാപ്തയാക്കിയത് ഈ ഓര്‍മ്മകളാണെന്ന് സിസ്റ്റര്‍ സന്തൗന പറയുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടക്കൊല നടന്ന കന്ധമാലില്‍ നിന്നും കന്യാസ്ത്രീയായ സന്തൗനയെ ക്രിസ്തുവിന്റെ മണവാട്ടിയാക്കി തീര്‍ത്തത് സഹവിശ്വാസികളുടെ രക്തസാക്ഷിത്വം കൂടിയാണ്.
"ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന് എന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് തീരുമാനിച്ചത് സഹവിശ്വാസികളുടെ രക്തസാക്ഷിത്വവും അവരുടെ വിശ്വാസ തീഷ്ണതയുമാണ്. അതീവ ആഴമുള്ള അവരുടെ വിശ്വാസം എന്നെ സ്വാധീനിച്ചു. ക്രിസ്തുവിന്റെ സന്ദേശവാഹകയാകുവാന്‍ എന്നെ അത് ബലപ്പെടുത്തി". സിസ്റ്റര്‍ സന്തൗന സിംഗ് പറഞ്ഞു. കലിംഗയില്‍ സ്ഥിതി ചെയ്യുന്ന 'റൈസണ്‍ ക്രൈസ്റ്റ്' ദേവാലയത്തിലാണ് സിസ്റ്റര്‍ സൗന്തന സിംഗിനൊപ്പം 18 പേരും നിത്യവൃതവാഗ്ദാനം നടത്തി 'സേര്‍വന്റസ് ഓഫ് മേരി' എന്ന കോണ്‍ഗ്രിഗേഷന്റെ ഭാഗമായത്.
കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ, റൂര്‍ക്കല ബിഷപ്പ് കിഷോര്‍ കുമാര്‍ കുഞ്ച് എന്നിവരാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 40 വൈദീകരും, 55 കന്യാസ്ത്രീകളും രണ്ടായിരത്തില്‍ അധികം വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കലിംഗയിലേക്ക് എത്തി. 14 പേര്‍ റൂര്‍ക്കല രൂപതയില്‍ നിന്നുള്ളവരാണ്.
സിസ്റ്റര്‍ സന്തൗന സിംഗിനെ കൂടാതെ ഒരു കന്യാസ്ത്രീ കൂടി കന്ധമാൽ ജില്ലയില്‍ നിന്നും നിത്യവൃതവാഗ്ദാനം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നിത്യവൃതവാഗ്ദാനം നടത്തിയ എല്ലാവരേയും പ്രതിനിധീകരിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചതും സിസ്റ്റര്‍ സന്തൗന സിംഗ് ആയിരുന്നു. കന്ധമാൽ കൂട്ടകൊല നടന്ന 2008-ല്‍ തന്നെയാണ് സിസ്റ്റര്‍ സന്തൗന സിംഗ് 'സേര്‍വന്റസ് ഓഫ് മേരി' കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയാകുവാനുള്ള പരിശീലനം ആരംഭിച്ചത്.
ബിഷപ്പ് കിഷോര്‍ കുമാര്‍ കുഞ്ച് ആണ് കന്യാസ്ത്രീകള്‍ക്കുള്ള ആശംസാ സന്ദേശം നല്‍കിയത്. ക്രിസ്തുവിനെ സേവിക്കുവാന്‍ വേണ്ടി സ്വയം ഇറങ്ങി തിരിച്ച എല്ലാവരും അവിടുത്തേക്ക് പൂര്‍ണ്ണമായി സമര്‍പ്പിച്ച് സ്ഥിരതയോടെ സഭാ ശുശ്രൂഷകളില്‍ ഏര്‍പ്പെടുവാന്‍ അദ്ദേഹം കന്യാസ്ത്രീകളോട് ആഹ്വാനം ചെയ്തു. ക്രൈസ്തവ രക്തം ഒഴുകിയ ഒഡീഷയില്‍ നിന്നും സന്യസ്ഥരായി ക്രിസ്തുവിന്റെ സന്ദേശവാഹകരാകുവാന്‍ ഓരോ വര്‍ഷവും നിരവധി പേരാണ് കടന്നുവരുന്നത്. 2009-ല്‍ ഒന്‍പതു പേര്‍ കന്യാസ്ത്രീകളായപ്പോള്‍ അടുത്ത വര്‍ഷം 13 പേരായി അത് ഉയര്‍ന്നു. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ വര്‍ഷം അത് 19 ആയി.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | |
News Date | 2016-09-15 00:00:00 |
Keywords | Nun,Kandhamal,persecution,blood,of,believers, |
Created Date | 2016-09-15 16:27:38 |