category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഉജ്ജയിൻ റൂഹാലയ കോളജ് തത്വശാസ്ത്ര പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട്
Contentഉജ്ജയിൻ (മധ്യപ്രദേശ്) : ഉജ്ജയിനിലെ റുഹാലയ കോളജ് ഓഫ് ഫിലോസഫി ബംഗളുരു ധർമാരാം വിദ്യാക്ഷേത്രത്തിനു കീഴിലുള്ള തത്വശാസ്ത്ര പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കപ്പെട്ടു. ഇതുസംബന്ധിച്ച ഡിക്രി ധർമാരാം വിദ്യാക്ഷേത്രം പ്രസിഡൻ്റ് റവ. ഡോ. മാത്യു ആ റ്റിങ്ങൽ സിഎംഐ സെൻ്റ തോമസ് മിഷ്ണറി സൊസൈറ്റി ഡയറക്‌ടർ ജനറൽ റവ. ഡോ. വിൻസെന്‍റ് കദളിക്കാട്ടിൽ പുത്തൻപുരയ്ക്കു കൈമാറി. ഉജ്ജയിൻ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാറശാല ബിഷപ്പ് തോമസ് മാർ യൗസേബിയൂസ് മുഖ്യാതിഥിയായിരുന്നു. സാഗർ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം അനുഗ്രഹപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ നിയമാവലിയുടെ പ്രകാശനവും ബിഷപ്പ് നിർവഹിച്ചു. ഉജ്ജയിൻ അതിരൂപത ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ട മാർ സെബാസ്റ്റ്യൻ വടക്കേലിനെ ചടങ്ങിൽ ആദരിച്ചു റൂഹാലയ മേജർ സെമിനാരി റെക്‌ടർ റവ.ഡോ. മനോജ് പാറക്കൽ, എംഎസ്‌ടി ഉജ്ജയിൻ റീജണൽ ഡയറക്‌ടർ റവ.ഡോ. സെബാസ്റ്റ്യൻ പുല്ലാട്ട്, ധർമാരാം വിദ്യാക്ഷേ ത്രം ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് റവ.ഡോ. ജോർജ് കുളങ്ങര സി എംഐ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 'മാറുന്ന ലോകത്തിൽ ദൈവത്തിൻ്റെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഡോ. തോമസ് കണ്ണാനി എംഎസ്‌ടി പ്രബന്ധം അവതരിപ്പിച്ചു. കഴിഞ്ഞവർഷം സെമിനാരിയിൽ നടന്ന ദേശീയ ഫിലോസഫിക്കൽ കോൺഫറൻസിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെ ആധാരമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ റവ.ഡോ. വീ നസ് കാരമുള്ളിൽ എംഎസ്‌ടി എഡിറ്റ് ചെയ്‌തു തയാറാക്കിയ പുസ്‌തകത്തിന്റെ പ്ര കാശനവും ചടങ്ങിൽ നടന്നു. സീറോമലബാർ സഭയുടെ പ്രേഷിത സഭാസമൂഹമായ സെൻ്റ തോമസ് മിഷണറി സൊസൈറ്റി (എംഎസ്‌ടി)യുടെ കീഴിലുള്ള ഈ സ്ഥാപനം 1986ലാണു സ്ഥാപിതമാ യത്. പ്രവർത്തനം തുടങ്ങി 39 വർഷം പിന്നിടുമ്പോൾ 1,119 വൈദിക വിദ്യാർഥികൾ ഇ വിടെനിന്നു തത്വശാസ്ത്ര പഠനം പൂർത്തിയാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-28 08:17:00
Keywordsസെമിനാ
Created Date2025-09-28 08:18:16