category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ മെല്‍ബണ്‍ രൂപത രണ്ടാം വാര്‍ഷികാഘോഷവും 'കൃപാഭിഷേകം 2016' ബൈബിള്‍ കണ്‍വെന്‍ഷനും സെപ്റ്റംബര്‍ 24നു ആരംഭിക്കും
Contentമെല്‍ബണ്‍: സീറോ മലബാര്‍ മെല്‍ബണ്‍ രൂപത രണ്ടാം വാര്‍ഷികാഘോഷവും 'കൃപാഭിഷേകം 2016' ബൈബിള്‍ കണ്‍വെന്‍ഷനും സെപ്റ്റംബര്‍ 24, 25, 26 തിയതികളില്‍ സിഡ്നിയിലെ ക്യാംപ്വെല്‍ടൗണിലുള്ള സെന്‍റ് ഗ്രിഗറിസ് കോളേജ് ഹാളില്‍ വച്ച് നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ളവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബൈബിള്‍ കണ്‍വെന്‍ഷന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24-ാം തിയതി( ശനിയാഴ്ച ) 2 മണിയ്ക്ക് മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഫാ. ഡൊമിനിക് വളമാനാലിന്‍റെ നേതൃത്വത്തില്‍ ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെ കണ്‍വെന്‍ഷന്‍ സമാപിക്കും. സെപ്റ്റംബര്‍ 25-ാം തിയതി കണ്‍വെന്‍ഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ 2 മണിയ്ക്ക് ആരംഭിക്കും. രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുയോഗം വൈകീട്ട് 4.30 ന് ആരംഭിക്കും. മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിക്കും. വോളഗോങ്ങ് രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ ഇന്‍ഗാം, ഓസ്ട്രേലിയയിലെ മാരോണൈറ്റ് രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍റോണി റ്റരാബെ, ഓസ്ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ മിനിസ്റ്റര്‍ ജോണ്‍ അജാക്ക, കാംഡെന്‍ എം.പി. ക്രിസ് പാറ്റേഴ്സണ്‍, മക്കാര്‍തര്‍ എം.പി. മൈക്ക് ഫ്രീലാന്‍ഡര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ബിജോയ് തോപ്പിലിന്‍റെ നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനം സമാപിക്കും. 9.30ന് രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ അവസാനിക്കും.സെപ്റ്റംബര്‍ 26 (തിങ്കളാഴ്ച ) 2 മണിയ്ക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 9 മണിയോടെ സമാപിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സൗജന്യ താമസ-വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബൈബിള്‍ കണ്‍വെന്‍ഷന്‍റെയും വാര്‍ഷികാഘോഷത്തിന്‍റെയും വിജയത്തിനായി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍, രൂപത വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, സിഡ്നി റീജിയണ്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ.തോമസ് ആലുക്ക എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ബിജോയ് തോപ്പില്‍ ജനറല്‍ കണ്‍വീനറും ജോസ് കെ.പി. ജോയിന്‍റ് കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളിലേയ്ക്കും ഫാ.ഡൊമിനിക് വളമനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായി മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ.തോമസ് ആലുക്ക എന്നിവര്‍ അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-21 00:00:00
Keywords
Created Date2016-09-21 10:36:36