Content | “ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ” (സങ്കീര്‍ത്തനങ്ങള്‍ 51:1).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 21}#
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പുണ്യപ്രവർത്തികളുടെയും പ്രാർത്ഥനകളുടെയും ഫലങ്ങൾ ഇവയാണ്...
1. അവ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മളില്‍ എപ്പോഴും നിലനിര്‍ത്തുന്നു.
2. അവ നമ്മളില്‍ എപ്പോഴും ആത്മീയത നിലനിര്‍ത്തുന്നു.
3. അവ നമുക്ക് മുന്‍പില്‍ ശുദ്ധീകരണസ്ഥലമെന്ന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നു.
4. അവ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ക്കായുള്ള ഒരു കാരുണ്യപ്രവര്‍ത്തിയാണ്.
5. അവ ദൈവത്തിന്റെ മഹത്വത്തെ പ്രചരിപ്പിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്.
6. അവ യേശു, മറിയം, വിശുദ്ധര്‍ തുടങ്ങിയവരുടെ ആദരവിന്റെ നിവൃത്തി കൂടിയാണ്.
7. അവ പാപത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വികസിപ്പിക്കുകയും, പാപത്തെക്കുറിച്ചുള്ള ഭീതി നമ്മളില്‍ ഉളവാക്കുകയും ചെയ്യുന്നു.
8. അവ തിരുസഭയുടെ ആതാമാവുമായി നമ്മളെ സൗഹാര്‍ദ്ദത്തില്‍ നിലനിര്‍ത്തുന്നു.
(മതപരിവര്‍ത്തനം ചെയ്ത ഫാദര്‍ ഫ്രെഡറിക്ക് ഫാബര്‍, ഇംഗ്ലീഷ് ഗീതങ്ങളുടെ രചയിതാവ്, ദൈവശാസ്ത്രഞ്ജന്‍, ഗ്രന്ഥകാരന്‍).
#{red->n->n->വിചിന്തനം:}#
‘പുണ്യങ്ങള്‍’ (Indulgence) എന്ന വാക്ക് ഇന്‍ഡള്‍ജന്‍ഷ്യാ (Indulgentia) എന്ന ലാറ്റിന്‍ പദത്തില്‍നിന്നുമാണ് ഉത്ഭവിച്ചത്, ‘കരുണ’ ‘മൃദുത്വം’ എന്നിങ്ങനെയൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പ്രവർത്തികൾ വഴി അനുഗ്രഹങ്ങളുടെ നിധിശേഖരം ദൈവം നമ്മുടെ മേല്‍ ധാരാളമായി ചൊരിയുന്നു. ദൈവത്തിന്റെ ഈ അനുഗ്രഹത്തിനായി അതിയായി ആഗ്രഹിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|