category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അക്രമം കൊണ്ട് നീതിയുണ്ടാകില്ല, യുദ്ധം അവസാനിപ്പിക്കണം: അഭ്യര്‍ത്ഥനയുമായി ഏഷ്യൻ മെത്രാന്‍ സമിതി
Contentബാങ്കോക്ക്: മധ്യപൂര്‍വ്വേഷ്യയില്‍ സംഘർഷം വളർത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ആഹ്വാനവുമായി ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ കേന്ദ്ര കമ്മറ്റി. ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും സമിതി ആവശ്യപ്പെട്ടു. തായ്‌ലൻഡിലെ ബാങ്കോക്കിൽ ചേര്‍ന്ന സമ്മേളനത്തിനിടെ മാർച്ച് 3-നാണ് തങ്ങളുടെ അഭ്യർത്ഥന കത്തോലിക്ക സഭാനേതൃത്വം മുന്നോട്ടുവച്ചത്. കത്തോലിക്കാസഭ ആചരിക്കുന്ന നോമ്പുകാലത്തിന്റെ കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനും, ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾക്കും വേണ്ടി പരിശ്രമിക്കാനും പ്രാർത്ഥിക്കാനും വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തു. മദ്ധ്യപൂർവ്വ ദേശങ്ങളിൽ വളർന്നുവരുന്ന അക്രമങ്ങളിലും സംഘർഷങ്ങളിലും കടുത്ത വേദനയും ആശങ്കയും പ്രകടിപ്പിച്ച സമിതി പ്രദേശത്ത് അടുത്തിടെ ഉണ്ടായ ബോംബാക്രമങ്ങളും അവയ്‌ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളും ദുരിതങ്ങളും പ്രത്യേകം പരാമർശിച്ചു. നാശവും വേദനയും മരണവും വിതയ്ക്കുന്ന ഭീഷണികളിലൂടെയും ആയുധങ്ങളിലൂടെയുമല്ല സമാധാനം സ്ഥാപിക്കാൻ സാധിക്കുകയെന്ന പാപ്പയുടെ വാക്കുകള്‍ സഭാനേതൃത്വം അനുസ്മരിച്ചു. ഭയം കൊണ്ട് സ്ഥിരതയോ, അക്രമം കൊണ്ട് നീതിയോ ഉണ്ടാകില്ലെന്ന് ഓർമ്മിപ്പിച്ച നേതൃത്വം, നീണ്ടുനിൽക്കുന്നതും നീതിപൂർണ്ണവുമായ സമാധാനത്തിലേക്ക് നയിക്കാൻ സത്യസന്ധവും ഉത്തരവാദിത്വപൂർണ്ണവും തുടർച്ചയുള്ളതുമായ സംവാദങ്ങൾക്കേ സാധിക്കൂ എന്ന് പ്രസ്താവിച്ചു. യുദ്ധത്തിന്റെ അഭാവം മാത്രമല്ല സമാധാനമെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു. ശത്രുതാമനോഭാവവും നടപടികളും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്ത മെത്രാൻ സമിതി, ധാർമ്മികമായ ഉത്തരവാദിത്വബോധത്തോടെ പെരുമാറാനും കൂടുതൽ പ്രതിസന്ധികളിലേക്കും നാശത്തിലേക്കും നയിക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-05 09:26:00
Keywordsഏഷ്യൻ മെത്രാ
Created Date2026-03-05 09:35:20