category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൃപയുടെ പുൽമേടുകകളിലേക്കു യാത്ര ചെയ്യാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 24
Content"ഞാൻ നല്ല ഇടയനാണ്; നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹന്നാൻ 10:11). ഇടയൻ എന്നത് വെറുമൊരു തൊഴിലല്ല, മറിച്ച് ഇസ്രായേലിന്റെ ചരിത്രത്തിൽ ദൈവവും ജനവും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ്. പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ ഇടയനായി വെളിപ്പെടുത്തുന്നു. "കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നും കുറയുകയില്ല" എന്ന് സങ്കീർത്തകൻ (സങ്കീർത്തനങ്ങൾ 23:1) പാടുമ്പോൾ, അത് കരുതലിന്റെ പ്രഭാവമാണ്. ഈശോ "ഞാൻ നല്ല ഇടയനാകുന്നു" എന്ന് പ്രഖ്യാപിക്കുമ്പോൾ, പ്രവാചകന്മാർ വഴി ദൈവം നൽകിയ ആ വാഗ്ദാനം തന്നിലൂടെ നിറവേറിയിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. കൂലിക്കാരൻ ആപത്ത് വരുമ്പോൾ ഓടിപ്പോകുന്നു, എന്നാൽ ഈശോ ആടുകൾക്കായി മരിക്കാൻ തയ്യാറാകുന്നു. ഇടയൻ തന്നെ ആട്ടിൻകുട്ടിയാകുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം (Paradox), ഇടയനായ ഈശോ തന്നെ ബലിക്കുള്ള ആട്ടിൻകുട്ടിയായി മാറുന്നു എന്നതാണ്. സാധാരണ ഇടയൻ ആടുകളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഈശോ തന്റെ മരണത്തിലൂടെ ആടുകൾക്ക് നിത്യജീവൻ നൽകുന്നു. വിശുദ്ധ ആഗസ്‌തിനോസിൻ്റെ മനോഹരമായ ഒരു സൂക്തമുണ്ട് : "മിശിഹാ നിങ്ങളെ സ്നേഹിച്ചു, നിങ്ങളുടെ ഇടയനായി. നിങ്ങളെ തേടി അവൻ മണ്ണിലേക്കിറങ്ങി വന്നു. അവൻ തന്റെ ജീവൻ നൽകി നിങ്ങളെ മരണത്തിൽ നിന്ന് വീണ്ടെടുത്തു". മഹാനായ ഗ്രിഗറി പുണ്യവാൻ ഈ വചനത്തെക്കുറിച്ച് പഠിപ്പിക്കുന്നത്, ഒരു നല്ല ഇടയൻ തന്റെ ആടുകളെ രക്ഷിക്കാൻ വേണ്ടി ലൗകികമായ എല്ലാത്തിനെയും ഉപേക്ഷിക്കണമെന്നാണ്. "ക്രിസ്തു തന്റെ ആടുകൾക്കായി സ്വന്തം രക്തം നൽകി, ഇത് സ്നേഹത്തിന്റെ പരമകാഷ്ഠയാണ്.". "നിങ്ങൾ ഒരു നല്ല ഇടയന്റെ കീഴിലുള്ള സുരക്ഷിതമായ ആടുകളെപ്പോലെ അവനെ വിശ്വസിക്കുക," എന്ന് വിശുദ്ധ പാദ്രെ പിയോയും നമ്മെ ഓർമ്മിപ്പിക്കുന്നു. ബെനഡിക്ട് 16-ാമൻ മാർപ്പാപ്പ: തന്റെ ' നസറായനായ ഈശോ ' എന്ന പുസ്തകത്തിൽ, ഇടയൻ ആടുകൾക്ക് നൽകുന്ന ഏറ്റവും വലിയ ദാനം "സത്യം" ആണെന്ന് നിരീക്ഷിക്കുന്നു. മരണത്തിന്റെ താഴ് വരയിൽ കൂടെ നടക്കുന്ന ഇടയൻ നമുക്ക് പ്രത്യാശ നൽകുന്നു. എന്നും പഠിപ്പിക്കുന്നു. നോമ്പ് എന്നത് ഇടയന്റെ ശബ്ദം കേൾക്കാനുള്ള സമയമാണ്. "നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു." കുരിശിലെ ബലിയിലൂടെ ഈശോ ഇത് തെളിയിച്ചു. ഈ നോമ്പ്കാലത്ത് നമുക്ക് സ്വയം ചോദിക്കാം: ഞാൻ ഈ ഇടയന്റെ ശബ്ദം തിരിച്ചറിയുന്നുണ്ടോ? അവനെ അനുഗമിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? ഇടയനായ ഇശോയുടെ തോളിലേറ്റപ്പെട്ട്, പാപത്തിന്റെ മരുഭൂമിയിൽ നിന്ന് കൃപയുടെ പച്ചപ്പുല്ലുള്ള പുൽപ്പുറങ്ങളിലേക്ക് നമുക്ക് യാത്ര ചെയ്യാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-11 13:01:00
Keywordsവിചിന്തന
Created Date2026-03-11 13:01:26