category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
Contentറോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഡൊമിനിക് മാത്യു റോമില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്. ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയൻ എംബസിയിലായതിനാല്‍ കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോമിൽ സുരക്ഷിതനാണെന്ന് ബെൽജിയം കത്തോലിക്കാ വെബ്‌സൈറ്റായ കത്തോബെലിനോട് കർദ്ദിനാൾ ഡൊമിനിക് മാത്യു വെളിപ്പെടുത്തി. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദ്ദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സൗകര്യം ഏതാണ്ട് പൂർണ്ണമായും വിച്ഛേദിച്ചതോടെ കർദ്ദിനാൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ വര്‍ദ്ധിക്കുകയായിരിന്നു. പല കോണുകളില്‍ നിന്നും ആര്‍ച്ച് ബിഷപ്പ് എവിടെയെന്ന ചോദ്യമുയര്‍ന്നു. ഇതിനിടെയാണ് വത്തിക്കാനില്‍ നിന്നും കര്‍ദ്ദിനാള്‍ ഡൊമിനിക്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മാർച്ച് എട്ടിനാണ് അദ്ദേഹത്തെയും സംഘത്തെയും വത്തിക്കാനിലേക്ക് മാറ്റിയത്. ഇറാനിലെ സഹോദരീസഹോദരന്മാരെ ഓർത്ത് ഖേദവും ദുഃഖവും ഉണ്ടെന്നും അവിടേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും ഹൃദയങ്ങളുടെ ആന്തരിക സമാധാനത്തിനായി പ്രാർത്ഥിക്കുകയാണെന്നും 62 വയസ്സുള്ള കർദ്ദിനാൾ 'കാത്തോബെലി'നോട് പറഞ്ഞു. രാജ്യത്തെ ഇറ്റാലിയൻ എംബസിയിലെ വിവിധ ജീവനക്കാരോടൊപ്പമാണ് കര്‍ദ്ദിനാളിനെയും അവിടെ നിന്ന് ഒഴിപ്പിച്ചത്. ആർച്ച് ബിഷപ്പിന്റെ വസതി, കൺസോളാറ്റ കത്തീഡ്രൽ, കൂരിയല്‍ ഓഫീസുകൾ എന്നിവയെല്ലാം ഇറ്റാലിയന്‍ എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലായതിനാലാണ് കര്‍ദ്ദിനാളിനെയും സംഘത്തെയും മാറ്റാനായതെന്നു മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-11 16:08:00
Keywordsഇറാന
Created Date2026-03-11 16:09:44