category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്നേഹിക്കുന്നവന്റെ ഹൃദയത്തിലേക്ക് ആവശ്യപ്പെടുന്ന പരിവർത്തനം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 27
Content"അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു" (മത്തായി 26:16). ഈ വചനം കേവലം യൂദാസിന്റെ ചരിത്രമല്ല, മറിച്ച് പാപത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന ഏതൊരു മനുഷ്യഹൃദയത്തിന്റെയും അവസ്ഥയാണ്. പഴയനിയമത്തിൽ ജോസഫിനെ സഹോദരന്മാർ വിറ്റതും (ഉല്പത്തി 37:28), ദാവീദിനെ സ്വന്തം ഉപദേശകനായ അഹിതോഫെൽ വഞ്ചിച്ചതും (സങ്കീർത്തനങ്ങൾ 41:9) യൂദാസിന്റെ ചതിയുടെ അവിശ്വസ്തതയുടെ മുൻകൂട്ടിപ്പറയലുകളായിരുന്നു. ദൈവം നൽകിയ ഉടമ്പടിയോടും സ്‌നേഹത്തോടും ഇസ്രായേൽ ജനത കാണിച്ച അവിശ്വസ്തതയുടെ പൂർത്തീകരണമാണ് ഈശോയെ ഒറ്റിക്കൊടുക്കുന്നതിലൂടെ വെളിവാകുന്നത്. സഭാപിതാവായ വി. ആഗസ്തിനോസിൻ്റെ അഭിപ്രായത്തിൽ, യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. അത് ചെറിയ ക്രമക്കേടുകളിൽ തുടങ്ങി ഒടുവിൽ വലിയ ചതിയിൽ അവസാനിച്ചതാണ്. പണത്തോടുള്ള ആർത്തി (Greed) ഒരുവന്റെ ആത്മീയ ദൃഷ്ടിയെ എങ്ങനെ അന്ധമാക്കുന്നു എന്ന് ആഗസ്തിനോസ് കൂട്ടിച്ചേർക്കുന്നു. നാം ഓരോ തവണയും പാപത്തിന് അവസരം പാർത്തിരിക്കുമ്പോൾ നാം യൂദാസിന്റെ നിഴലിലാവുകയാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ പറയുന്നത് ഇപ്രകാരമാണ്: "സ്നേഹിതരാൽ ഒറ്റിക്കൊടുക്കപ്പെടുന്നതാണ് എനിക്ക് ഏറ്റവും വലിയ വേദന നൽകുന്നത്." നോമ്പുകാലം എന്നത് ഈ വഞ്ചനയുടെ പാതയിൽ നിന്ന് തിരികെ നടക്കാനുള്ള സമയമാണ്. "അപ്പോൾ മുതൽ അവൻ അവസരം അന്വേഷിച്ചു..." എന്ന വാചകം നമുക്കുള്ള താക്കീതാണ്. നാം പാപം ചെയ്യാൻ അവസരം അന്വേഷിക്കുന്നവരാണോ അതോ ദൈവത്തിലേക്ക് മടങ്ങാൻ അവസരം തേടുന്നവരാണോ? താൻ ചെയ്ത തെറ്റിൽ അനുതപിക്കുന്നതിന് പകരം നിരാശയിലേക്ക് വീണുപോയതാണ് യൂദാസിന്റെ പരാജയമെന്ന് വിശുദ്ധ ജോൺ ക്രിസോസ്തോം ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ ഉണ്ടാകട്ട. ഈ വലിയ നോമ്പുകാലത്ത്, ഒറ്റിക്കൊടുക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് സ്നേഹിക്കുന്നവന്റെ ഹൃദയത്തിലേക്ക് നമുക്ക് പരിവർത്തനം ചെയ്യപ്പെടാം. കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവത്തിന്റെ കരുണ തേടാനും വഞ്ചനയുടെ വഴികൾ ഉപേക്ഷിക്കാനും നമുക്ക് പരിശ്രമിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-14 11:20:00
Keywordsവിചിന്തന
Created Date2026-03-14 11:20:25