category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം
Contentകണ്ണൂർ: അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി. തുടർന്ന്, സമ്മേളനനഗരിയിൽ സ്ഥാപിച്ച കത്തോലിക്ക കോൺഗ്രസ് മുൻകാല നേതാക്കളുടെ സ്‌മൃതികുടീരത്തിൽ നേതാക്കൾ പുഷ്‌പാർച്ചന നടത്തി. ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, മുൻ പ്രസി ഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിൽ വർക്കിംഗ് കമ്മിറ്റി യോഗം നടന്നു. ഇന്നു കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെൻ്ററിൽ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരം ഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും. നഗരംചുറ്റുന്ന റാലി സമ്മേളനനഗരയിൽ എത്തിയശേഷം നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്കും. ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കു‌ട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-14 09:44:00
Keywordsകോൺഗ്ര
Created Date2026-03-14 11:45:09