category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബൈബിളിലെ പ്രസിദ്ധരായ സ്ത്രീകളെ പ്രമേയമാക്കിയുള്ള ടെലിവിഷന്‍ പരമ്പര മാർച്ച് 22 മുതല്‍
Content ന്യൂയോര്‍ക്ക്: ബൈബിളിലെ ഏറ്റവും പ്രസിദ്ധരായ സ്ത്രീകളുടെ കണ്ണിലൂടെ ഉല്പത്തി പുസ്തകത്തെ ചിത്രീകരിക്കുന്ന പുതിയ ബൈബിൾ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നു. "ദി ഫെയ്ത്ത്ഫുൾ: വുമൺ ഓഫ് ദി ബൈബിൾ" എന്ന പേരിലുള്ള സീരിസ് മാർച്ച് 22 ന് ഫോക്സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും. സാറ, ഹാഗാർ, റെബേക്ക, ലെയ, റാഹേൽ എന്നിവരുടെ ജീവിതക്കഥകളും ഈ സ്ത്രീകളിൽ ഓരോരുത്തരും അവരുടെ പിൻഗാമികളും രക്ഷാകര ചരിത്രവുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രമേയമാക്കിയാണ് പരമ്പര. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ടെലിവിഷന്‍ പരമ്പര ഏപ്രിൽ 5 ഈസ്റ്റർ ഞായറാഴ്ച അവസാനിക്കും. വൈകാരികമായി അടിസ്ഥാനപ്പെടുത്തിയ രീതിയിലാണ് അവതരണമുള്ളതെന്നും ഓരോരുത്തരുടെയും ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് പരമ്പരയെന്നും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റെനെ എച്ചെവാരിയ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. വ്യത്യസ്ത സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകാമെന്ന് അവർ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അത് സീരിസില്‍ പ്രമേയമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീരിസില്‍ അവതരിപ്പിക്കുന്ന കഥകളിലെ കഥാപാത്രങ്ങള്‍ പുരുഷന്മാരും സ്ത്രീകളും കുറവുള്ളവരും എന്നാല്‍ ശക്തരും അസാധാരണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമായിരുന്നു. ചില തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും ദൈവം എപ്പോഴും അത് നന്നായി ഭവിപ്പിക്കുകയായിരിന്നുവെന്നും നിര്‍മ്മാതാവ് പറയുന്നു. നിരവധി പ്രേക്ഷകരാണ് ബൈബിൾ പരമ്പരയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=HH3URu7I3iA
Second Video
facebook_link
News Date2026-03-14 18:21:00
Keywordsപരമ്പര, സിനിമ
Created Date2026-03-14 18:21:37